രാഹുല്‍ ഗാന്ധിയുടെ അപ്പിലീല്‍ ഇന്ന് അന്തിമവാദം; അപകീര്‍ത്തി കേസില്‍ വിധി പറയാന്‍ സാദ്ധ്യത

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും. ശനിയാഴ്ച രാഹുലിന്റെ വാദം വിശദമായി കേട്ട കോടതി എതിര്‍ ഭാഗത്തിന് മറുപടി നല്‍കാന്‍ സമയം അനുവദിക്കുകയായിരുന്നു. ഇന്ന് തന്നെ അപ്പീലില്‍ വിധി പറയാനും സാദ്ധ്യതയുണ്ട്.

ജസ്റ്റിസ് ഹേമന്ദ് പ്രചക് ആണ് വാദം കേള്‍ക്കുന്നത്. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നല്‍കുന്നതില്‍ കടുംപിടുത്തം പാടില്ലെന്നുമാണ് രാഹുലിനായി ഹാജരായ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടത്. എന്നാല്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ രാഹുലും തന്റെ സ്ഥാനം മറക്കരുതെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

കുറ്റക്കാരനെന്ന വിധിയില്‍ സ്റ്റേ ലഭിച്ചാല്‍ രാഹുലിന് ലോക്സഭ അംഗത്വം തിരികെ ലഭിക്കും. ഇന്നത്തെ വിധി രാഹുലിന് നിര്‍ണായകമാണ്. സൂറത്ത് സിജെഎം കോടതി വിധി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണം എന്നാണ് രാഹുലിന്റെ ആവശ്യം. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഏപ്രില്ർ 20, 13 തിയതികളില്‍ സൂറത്ത് സെഷന്‍സ് കോടതി വാദം കേട്ടിരുന്നു.

Latest Stories

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ

ഭര്‍ത്താവിനെ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; യുവാവിന്റെ പരാതിയില്‍ ഭാര്യ അറസ്റ്റിലായി

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ

ആ സിനിമയ്ക്ക് ശേഷം ആളുകൾ എന്റെയടുത്ത് നിന്ന് മാജിക് പ്രതീക്ഷിക്കുകയാണ്, എനിക്ക് ആ കാര്യം ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല : ഫഹദ് ഫാസിൽ