പതിറ്റാണ്ടുകളായി ദൂരദർശനിൽ വാർത്ത അവതാരകയായി സേവനമനുഷ്ഠിച്ച നീലം ശർമ്മ അന്തരിച്ചു. ദൂരദർശന്റെ സ്ഥാപക അവതാരകയായ നീലം ശർമ്മയുടെ നിര്യാണത്തിൽ ഡി.ഡി ന്യൂസ് ഔദ്യോഗിക ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം, അവർ അർബുദവുമായി പോരാടുകയായിരുന്നു.
20 വർഷത്തിലധികം ദൂരദർശനിൽ പ്രവർത്തിച്ച സ്ഥാപക അവതാരകയായ നീലം ശർമ്മ ദൂരദർശനിലെ നിരവധി കര്‍ത്തവ്യങ്ങളിൽ തന്റെ മികവ് തെളിയിച്ചിട്ടുണ്ടെന്ന് ദൂരദർശൻ അനുസ്മരിച്ചു. “ബഡി ചർച്ച” മുതൽ “തേജസ്വിനി” വരെ വലിയ വഴിത്തിരിവുകൾ ആയിരുന്ന അവരുടെ പരിപാടികൾ നാരി ശക്തി അവാർഡ് ഉൾപ്പെടെയുള്ള നിരവധി അംഗീകാരങ്ങൾ നേടി എന്നും ദൂരദർശൻ പറഞ്ഞു.
വനിതാ ശാക്തീകരണത്തിന്റെ ശക്തയായ വക്താവായിരുന്ന നീലം ശർമ്മ 2018ലാണ് രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ കൈയ്യിൽ നിന്നും നാരി ശക്തി പുരസ്ക്കാരം ഏറ്റുവാങ്ങിയത്.