'പാക് ഏജന്റിൽ നിന്നും മാസപ്പടി പറ്റി, സിആർപിഎഫിന്റെ നീക്കമടക്കം കൈമാറി'; പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സിആർപിഎഫ് ജവാന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് സിആർപിഎഫ് ജവാൻ അറസ്റ്റിലായ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സിആർപിഎഫ് ജവാൻ പാക് ഏജന്റിൽ നിന്നും മാസപ്പടി പറ്റിയിരുന്നുവെന്നും കൈമാറിയത് ഏറെ നിർണായകമായ രേഖകളാണ് എന്ന വിവരങ്ങളാണ് പുറത്തുവന്നത്. സിആർപിഎഫിന്റെ നീക്കമടക്കം കൈമാറിയെന്നാണ് കണ്ടെത്തൽ.

ഇക്കഴിഞ്ഞ ദിവസമായിരുന്നു പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് സിആർപിഎഫ് ജവാൻ മോത്തി റാം ജാട്ട് എന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാൾ മാസം ഒരു തുകയും നിർണായക രേഖകൾക്ക് വേറെ തുകയുമാണ് കൈപ്പറ്റിയിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രതിമാസം 3500 രൂപയായിരുന്നു ഇയാൾക്ക് ലഭിച്ചിരുന്നതെന്നും നിർണായക രേഖകൾക്ക് 12000 രൂപയും കൈപ്പറ്റിയെന്നും അന്വേഷണസംഘം കണ്ടെത്തി.

ഭീകരവാദികളുടെ സ്ഥാനം, സിആർപിഎഫിന്റെ നീക്കം, ഉദ്യോഗസ്ഥരുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ഇയാൾ കൈമാറിയത്. ചണ്ഡീഗഡിലെ മാധ്യമ പ്രവർത്തകർ എന്ന പേരിലാണ് പാക് ചാരൻമാർ ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത് എന്നും അന്വേഷണ സംഘം കണ്ടെത്തി. മോത്തി റാം ജാട്ടിനെ നിലവിൽ കേന്ദ്ര ഏജൻസികളും സിആർപിഎഫും ചോദ്യം ചെയ്യുകയാണ്. സിആർപിഎഫിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ് മോത്തി റാം ജാട്ട്.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം