'നിർണായക തെളിവുകൾ ലഭിച്ചു'; പെഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് സ്ഥിരീകരിച്ചെന്ന് ഇന്ത്യ

ജമ്മു കശ്മീരിലെ പെഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന് ബന്ധമുണ്ടെന്നതിന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യ. തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നും ഭീകരരുടെ പാക്ക് ബന്ധം സ്ഥിരീകരിച്ചെന്നും ഇന്ത്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭീകര സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ‘ഇലക്ട്രോണിക് സിഗ്നേച്ചർ’ പാക്കിസ്ഥാനിൽ രണ്ടിടത്തെങ്കിലും കണ്ടെത്തിയിട്ടുണ്ട്. ചില ഭീകരരെ തിരിച്ചറിഞ്ഞു. അവരുടെ മുൻകാല പ്രവർത്തനങ്ങളും ഭീകരാക്രമണ പങ്കാളിത്തവും അവർ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇന്ത്യ അറിയിച്ചു.

ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫോൺ സംഭാഷണങ്ങളിലും മുപ്പതിലേറെ വിദേശരാജ്യങ്ങളുെട സ്ഥാനപതിമാരുമായി ഡൽഹിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുതിർന്ന ഉദ്യോഗസ്ഥരും നടത്തിയ കൂടിക്കാഴ്ചകളിലും ഭീകരാക്രമണത്തിലെ പാക്ക് ബന്ധം വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു: ഡൊണാൾഡ് ട്രംപ്

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും