മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ്; ബിഹാറില്‍ പിടിമുറുക്കി ഒമൈക്രോണ്‍

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ 30 ജീവനക്കാര്‍ കൂടി രോഗബാധിതരാണ്. മുഖ്യമന്ത്രി ഇപ്പോള്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഹോം ഐസൊലേഷനിലാണെന്ന് ഓഫീസ് അറിയിച്ചു.

തിങ്കളാഴ്ച ബിഹാറില്‍ 4,737 പുതിയ കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 20,938 ആയി. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ വര്‍ദ്ധനക്ക് കാരണം ഒമൈക്രോണ്‍ വകഭേദമാണ്. 85 ശതമാനം കേസുകള്‍ക്ക് ഇത് കാരണമാകുന്നു. ബാക്കിയുള്ളത് പ്രധാനമായും ഡെല്‍റ്റ വകഭേദമാണ്. സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലഭിച്ച സാമ്പിളുകളുടെ ജീനോം സീക്വന്‍സിംഗിന്റെ അടിസ്ഥാനത്തിലാണ് ഇത് വ്യക്തമാകുന്നതെന്ന് ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ എന്‍.ആര്‍. ബിശ്വാസ് പറഞ്ഞു.

‘എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തില്‍ ശ്വാസകോശത്തില്‍ വൈറസ് ബാധയുണ്ടാക്കിയ ഡെല്‍റ്റ വകഭേദം ഇപ്പോഴും നിലവിലുണ്ട്. ഏകദേശം 12 ശതമാനം കേസുകള്‍ ഇതിന് കാരണമാണ്,’ ബിശ്വാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പകര്‍ച്ചവ്യാധിയുടെ മൂന്നാം തരംഗത്തിനിടെ ബിഹാറില്‍ ആദ്യമായി ഒരു ഡോക്ടര്‍ വൈറസ് ബാധിച്ച് മരിച്ചു. പട്ന മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ മുന്‍ പ്രൊഫസറായ പ്രമീള ഗുപ്തയാണ് ഞായറാഴ്ച വൈകുന്നേരം മരണത്തിന് കീഴടങ്ങിയത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം