'ജീവിക്കാനുള്ള ഭക്ഷണമെങ്കിലും കിട്ടിയാൽ മതിയായിരുന്നു'; ലോക്ക്ഡൗണില്‍ ജീവിതം ദുരിതത്തിലായ ഡല്‍ഹിയിലെ കോളനികളിലെ കുടിയേറ്റ തൊഴിലാളികൾ

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം നിരവധി കുടിയേറ്റ തൊഴിലാളികളാണ് ഡല്‍ഹിയിലെ വിവിധ കോളനികളില്‍ കുടുങ്ങിക്കിടക്കുന്നത്. ജോലിയും വരുമാനവും നിലച്ച ഇവർക്ക് അന്തർ സംസ്ഥാനത്ത് നിന്നുള്ളവരായതു കൊണ്ട് തന്നെ റേഷനടക്കമുള്ള സഹായങ്ങൾക്കും അർഹതയില്ല.

“”ഞങ്ങൾ മുപ്പതോളം പേർ ഈ കോളനിയിൽ ഇങ്ങനെ കഴിഞ്ഞു കൂടുന്നു. ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ട്. ജീവിക്കാനുള്ള ഭക്ഷണമെങ്കിലും കിട്ടിയാൽ മതിയായിരുന്നു””, ഡല്‍ഹിയിൽ വന്ന് താമസിക്കുന്ന വീരേന്ദ‍ർ പറയുന്നു.

ഡല്‍ഹി സർക്കാരിന്‍റെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്‍ പേരുള്ളവർക്കെല്ലാം സർക്കാർ നല്‍കുന്ന റേഷനടക്കമുള്ള സഹായം ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതു കൊണ്ട് ആനുകൂല്യങ്ങളൊന്നും ഇവർക്ക് കിട്ടുന്നില്ല. എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാമെന്ന് വെച്ചാല്‍ അവിടെയും ജീവിക്കാന്‍ മാർഗ്ഗമില്ലെന്ന് ഇവർ പറയുന്നു.

“”ഭർത്താവ് ബസ് കണ്ടക്ടറാണ്. ഒരു മാസത്തിലേറെയായി വരുമാനമില്ല. ഇവിടെ വാടകയ്ക്കാണ് താമസം. ആധാർ കാർഡ്, പാൻ കാർഡ് ഒന്നും ഞങ്ങൾക്കില്ല””, ഡല്‍ഹിയിലെ ഒരു കോളനിയിൽ കഴിയുന്ന ലളിത പറയുന്നു.

നിരവധി അനധികൃത കോളനികളാണ് ഡല്‍ഹിയിലുണ്ടായിരുന്നത്. പലപ്പോഴും തൊഴിലിനായി ഡല്‍ഹിയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെല്ലാം കുടിയേറി പാർത്തിരുന്നത് ഇവിടെയാണ്. അനധികൃത നിർമ്മാണമായതിനാൽ “ജുഗ്ഗി”കളെന്നറിയപ്പെടുന്ന ഇവയ്ക്ക് പലതിനും മേൽവിലാസമില്ല, ഭൂപടത്തിൽ ഇങ്ങനെയൊരു സ്ഥലം നിലവിലുമില്ല. അതുകൊണ്ടു തന്നെ മേൽവിലാസം നൽകുന്ന തിരിച്ചറിയൽ രേഖകളൊന്നും ഇവർക്ക് കിട്ടുകയുമില്ല.

സാമൂഹിക അടുക്കളകളില്‍ നിന്നുള്ള ഭക്ഷണം എപ്പോഴും ലഭ്യമാവുന്നില്ല എന്ന് ഇവർ പറയുന്നു. ചില അയല്‍ക്കാർ നല്‍കുന്ന സഹായം കൊണ്ടാണ് പലപ്പോഴും വിശപ്പടക്കുന്നത്. ഡല്‍ഹി സർക്കാർ നല്‍കുന്ന റേഷനടക്കമുള്ള സഹായം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'