പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു

പശ്ചിമ ബംഗാൾ നിയമസഭാ മണ്ഡലങ്ങളായ കരിംഗഞ്ച്, ഖരഗ്പൂർ സർദാർ, കലിയഗഞ്ച് എന്നിവിടങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങൾ ഉടനെ ഉണ്ടാവും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു. തിങ്കളാഴ്ച വോട്ടെടുപ്പ് വേളയിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷം നിലനിൽക്കെയാണ് ഫലപ്രഖ്യാപനം.

ഉത്തരാഖണ്ഡിലെ പിത്തോറഗറിൽ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ഫലങ്ങളും പ്രഖ്യാപിക്കും. സിറ്റിംഗ് എം‌എൽ‌എയും കാബിനറ്റ് മന്ത്രിയുമായ പ്രകാശ് പന്ത് ജൂണിൽ മരിച്ചതിനെ തുടർന്ന് സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. പന്തിന്റെ ഭാര്യ ചന്ദ്ര, കോൺഗ്രസിന്റെ അഞ്ജു ലുന്തി, സമാജ്‌വാദി പാർട്ടിയുടെ ലളിത് മോഹൻ ഭട്ട് എന്നിവരാണ് മത്സരാർത്ഥികൾ.

ബംഗാളിൽ ബിജെപിയുടെ കരിംപൂർ സ്ഥാനാർത്ഥി ജയ് പ്രകാശ് മജുംദാറിനെ പോളിംഗ് വേളയിൽ തൃണമൂൽ അനുയായികൾ ആക്രമിക്കുകയും റോഡിന്റെ അരികിൽ ഉള്ള കുഴിയിലേക്ക് തള്ളി ഇടുകയും ചെയ്തിരുന്നു. അക്രമങ്ങൾക്കിടയിലും, മൊത്തത്തിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍