മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്‍റെ ഹര്‍ജി തള്ളി, ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ എംപി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയിൽ കോൺ​ഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി തള്ളി. ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടപെടുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഹർജിയായി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി. ജസ്റ്റിസ് പി.കെ. മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

മനു അഭിഷേക് സിങ്‍വിയാണ് മീനാക്ഷിക്ക് വേണ്ടി ഹാജരായത്. സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ച സാഹചര്യമാണ് നിലവിലുള്ളതെന്നും അത്തരമൊരു സാഹചര്യം നിലനിൽക്കെ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ ഇടപെട്ട മുൻകാല കേസുകളും ഇല്ല. അതിനാൽ നിലവില്‍ ഇടപെടുന്നില്ലെന്നും ഈ കേസിൽ കോടതി നടത്തിയിരിക്കുന്ന നിരീക്ഷണങ്ങൾ തെരഞ്ഞെടുപ്പ് ഹർജിയെ ബാധിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അടുത്ത നടപടി എന്തെന്ന് പാർട്ടി കൂടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് മീനാക്ഷി നടരാജൻ പറഞ്ഞു. താൻ ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കില്ലെന്നും കുറഞ്ഞത് സുപ്രീംകോടതി ഒരു വിധി പ്രസ്താവിച്ചല്ലോയെന്നും അവർ പറഞ്ഞു. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ കോംപ്രമൈസ് ചെയ്തുവെന്നും ഇവർ ആരോപിച്ചു.

Latest Stories

മീനാക്ഷി നടരാജൻ കേസ്: തിരഞ്ഞെടുപ്പും നീതിന്യായവും തമ്മിലുള്ള അതിർത്തി രേഖ വരച്ച് സുപ്രീം കോടതി

പിഎം ശ്രീ പദ്ധതിക്ക് എൽഡിഎഫ് സർക്കാർ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടില്ല; വാങ്ങിയത് എസ്എസ്കെ വിഹിതം, രേഖകൾ പുറത്ത്

'യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു'; റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങിയതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു

ഹോർമുസിൽ കത്തുന്നത് കപ്പലുകൾ മാത്രമല്ല; ഇന്ത്യൻ അന്തസ്സുമാണ്

'സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ'; പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ്‌ അല്ല; വിമർശിച്ച് ആർ ശ്രീലേഖ

മാസപ്പടി കേസ്; വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് ഇ ഡി

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും, മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി

'അഞ്ചുമണിക്ക് കളക്ടറുമായി സംസാരിച്ചപ്പോൾ ഫലം വന്നിരുന്നില്ല'; നിപ സ്ഥിരീകരണത്തിൽ കളക്ടർക്കും തനിക്കുമിടയിൽ ആശയകുഴപ്പമുണ്ടായില്ലെന്ന് ആരോഗ്യമന്ത്രി

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ എസ്ഐടി, പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു