അഭിപ്രായം വ്യക്തിപരം, പദ്ധതി ദേശവിരുദ്ധം; അഗ്‌നിപഥ് അനുകൂല പരാമർശത്തിൽ മനീഷ് തിവാരിയെ തള്ളി കോൺഗ്രസ്

അഗ്‌നിപഥിനെ അനുകൂലിച്ചുള്ള കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പ്രസ്ഥാവന തള്ളി കോൺഗ്രസ്. തിവാരിയുടെ പരാമർശം വ്യക്തിപരമാണെന്നും കോൺഗ്രസ് നിലപാട് പദ്ധതിക്കെതിരെയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഇൻ-ചാർജ് ജയറാം രമേശ് പറഞ്ഞു. പദ്ധതി യുവാക്കൾക്ക് ചെയ്യുന്നത് ദോഷം തന്നെയാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

അഗ്‌നിപഥ് പദ്ധതിക്കെതിരെ പോരാട്ടം നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നതുപോലെ യുവാക്കളുടെ ആവശ്യം അംഗീകരിച്ച് അഗ്‌നിപഥ് പ്രതിരോധ റിക്രൂട്ട്മെന്റ് പദ്ധതി പിൻവലിക്കേണ്ടിവരുമെന്നായിരുന്നു കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശം.

കോൺഗ്രസ് രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകൾ ഇല്ലാതാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനു പകരം. അവരെ തെരുവിലിറക്കിയെന്നും രാഹുൽ ആരോപിച്ചിരുന്നു.

സെെന്യത്തിൽ പങ്കാളിയാകുന്ന യുവാക്കൾക്ക്, റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയാണ് പദ്ധതി വഴി ലഭിക്കുക. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുൽ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുൽ ഗാന്ധി അഗ്നിപഥ് പ്രതിഷേധത്തിനിടെ പറഞ്ഞിരുന്നു

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്