വിജയ്ക്ക് പിന്തുണ നൽകാമെന്ന് കോൺഗ്രസ്; തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം

തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ച് കോൺഗ്രസ്. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉപാധികൾ മുന്നോട്ടുവെച്ചു.

രണ്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ പ്രധാന ബോർഡ്, കോർപ്പറേഷൻ പദവികളും കോൺ​ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ടിവികെയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഹൈക്കമാൻഡ് തമിഴ്‌നാട് രാഷ്ട്രീയകാര്യ സമിതിക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് കോൺ​ഗ്രസ് നേതൃത്വം അടിയന്തര യോഗം വിളിച്ചത്.

തമിഴ്‌നാട്ടില്‍ ടിവികെ സഖ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ജയ്‌റാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. സാഹചര്യം നോക്കി തമിഴ്‌നാട് പിസിസിക്ക് തീരുമാനമെടുക്കാം എന്നാണ് കോൺ​ഗ്രസ് നേത‍ൃത്വം അറിയിച്ചത്. നേരത്തേ സർക്കാർ രൂപീകരിക്കാൻ പിന്തുണ തേടി വിജയ് കെ സി വേണുഗോപാലിന് കത്തയച്ചിരുന്നു.

Latest Stories

എന്റെ പാർട്ട്ണറെ മറന്ന് സെഞ്ചുറി നേടണമെങ്കിൽ ഞാൻ അത്രയും സെൽഫിഷ് ആകണം, അങ്ങനെ ഒരാളല്ല ഞാൻ: സഞ്ജു സാംസൺ

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും രോഹിതിന്റെ ഫോമിന് ഒരു മാറ്റവുമില്ല: സുനിൽ ഗവാസ്കർ

'ഋഷഭ് തന്റെ മികവിലൂടെ എതിർ ടീമുകൾക്ക് പോയിന്റുകൾ വാരി കൊടുക്കുകയാണ്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

സർക്കാരുണ്ടാക്കാൻ കോൺഗ്രസ്സ് പിന്തുണ വേണം; കെസി വേണുഗോപാലിന് കത്ത് നൽകി വിജയ്

'ഹാർദിക്കിന്റെ മോശം ഫോമിന് കാരണം അവന്റെ അഹങ്കാരമാണ്, ആദ്യം അത് മാറ്റണം'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഞങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല, കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തു'; ബിജെപിക്കെതിരെ മമത

'യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം, അതനുസരിച്ചു നേതാക്കൾ പെരുമാറണം'; കെ മുരളീധരൻ

'പരിഹാസങ്ങളിൽ തളരില്ല, പരാജയത്തിൽ വിഷമമില്ല'; ട്രോളുകൾ ഗുണമാണ് ചെയ്തതെന്ന് അഞ്ജലി നായർ

'അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ പിന്തുണക്കില്ല'; വിവാദ പരാമർശവുമായി ലക്ഷ്മിപ്രിയ

'ഞങ്ങൾ കാണാത്ത വിജയമോ നേരിടാത്ത പരാജയമോ ഇല്ല; കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ച പാർട്ടിക്ക് ഞങ്ങളേക്കാൾ 17.43 ലക്ഷം വോട്ടുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ: എം കെ സ്റ്റാലിൻ