പ്രതിപക്ഷ സഖ്യമടക്കം സുപ്രധാന വിഷയങ്ങള്‍ ; കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം

85ാ മത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് റായ്പ്പൂരില്‍ തുടക്കം. 15000ത്തിലേറെ പ്രതിനിധികളാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറിയില്‍ പങ്കെടുക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന പ്ലീനറിയില്‍ പ്രതിപക്ഷ സഖ്യ രൂപീകരണം ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാകും.

യുവ നേതാക്കളെ ദേശീയ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും ഇതില്‍ തീരുമാനം ഉണ്ടായേക്കും.പ്രവര്‍ത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ രാവിലെ സ്റ്റിയറിങ് കമ്മിറ്റി ചേരും. 25 അംഗ സ്റ്റിയറിങ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള പോരാട്ടം കൂടുതല്‍ കടുപ്പിക്കുന്നതിനും പ്ലീനം തീരുമാനിച്ചേക്കും. പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കും. ഏതൊക്കെ പാര്‍ട്ടികളെ പ്രതിപക്ഷ ഐക്യ നിരയില്‍ ഉള്‍പ്പെടുത്തണം എന്നതാണ് പ്രധാന ചര്‍ച്ച.

നില്‍ക്കെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും റായ്പൂരിലെ പ്ലീനറി രൂപം നല്‍കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കി പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ