കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം; യു.എന്‍ ചര്‍ച്ച ചെയ്യുന്നതില്‍ കോണ്‍ഗ്രസിന് ഉത്കണ്ഠ

കശ്മീര്‍ വിഷയം യു.എന്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. കശ്മീര്‍ വിഷയത്തില്‍ യു.എന്‍ നടത്താനിരിക്കുന്ന യോഗം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി ആവശ്യപ്പെട്ടു.

കശ്മീര്‍ വിഷയം യു.എന്‍ ചര്‍ച്ച ചെയ്യുന്നതിനെപ്പറ്റി പ്രധാനമന്ത്രി പ്രതികരിക്കണം.ഇങ്ങനെയൊരു യോഗത്തിന്റെ ആവശ്യമെന്താണ് എന്നും മനു അഭിഷേക് സിംഗ് വി ചോദിച്ചു. കൂടാതെ നയതന്ത്രത്തില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയിട്ടുണ്ടെന്നും സിങ്‌വി പറഞ്ഞു.

സര്‍ക്കാരിന്റെ ആണവ നയം വളച്ചുക്കെട്ടില്ലാതെ എന്താണെന്ന് രാജ്യത്തോട് സര്‍ക്കാര്‍ വ്യക്തമാക്കണം.സര്‍ക്കാരിന്റെ ആണവ നയം എന്തായാലും അതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് മനു അഭിഷേക് സിങ്‌വി പറഞ്ഞു.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അംഗീകരിക്കുന്നു. ഇത് കോണ്‍ഗ്രസ് പ്രകടനപത്രികയുടെ ഭാഗമായിരുന്നു. നിയമനം വൈകുന്നതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നതായും മനു അഭിഷേക് സിങ്‌വി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്