കോണ്‍ഗ്രസ് എനിക്ക് നേരെ മിസൈലുകള്‍ തൊടുത്തു, 303 റൈഫിളുകള്‍ ഉപയോഗിച്ച് തിരിച്ചടിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്: ഗുലാം നബി ആസാദ്

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ മിസൈലുകള്‍ തൊടുത്തപ്പോള്‍, റൈഫിള്‍ ഉപയോഗിച്ച് തിരിച്ചടിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരിലെ ഒരു റാലിയില്‍ സംസാരിക്കവെയായിരുന്നു ഗുലാം നബി ആസാദിന്റെ പരാമര്‍ശം. ‘അവര്‍(കോണ്‍ഗ്രസ്) എനിക്ക് നേരെ മിസൈലുകള്‍ തൊടുത്തു. 303 റൈഫിളുകള്‍ ഉപയോഗിച്ച് തിരിച്ചടിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. എന്നിട്ടും അവര്‍ തകര്‍ന്നുപോയി. അപ്പോള്‍ ഞാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? അവര്‍ ഇല്ലാതായേനെ’, ഗുലാം നബി ആസാദ് പറഞ്ഞു.

ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും എതിരെ സംസാരിക്കാന്‍ പോലും താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 52 വര്‍ഷങ്ങളായി കോണ്‍ഗ്രസ് അംഗമായിരുന്നു. രാജീവ് ഗാന്ധി സഹോദരനെ പോലെയും ഇന്ദിരാ ഗാന്ധി തന്റെ അമ്മയെ പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മുന്‍ കേന്ദ്രമന്ത്രിയായ ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിരുന്നു.

Latest Stories

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം