അഴിമതിക്കെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസിനായില്ല; എയര്‍ ഇന്ത്യ വില്‍പ്പനയേയും ന്യായീകരിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസ് സര്‍ക്കാരുകളെ വിമര്‍ശിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ മുന്‍കാല സര്‍ക്കാരുകള്‍ക്ക് അഴിമചതിക്കെതിരെ ശബ്ദിക്കാനുള്ള ഇച്ഛാശക്തിയില്ലായിരുന്നുവെന്നാണ് മോഡിയുടെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ സര്‍ക്കാരിനെ നയിച്ചവരും അഴിമതിയില്‍ പങ്കാളികളായിരുന്നു. എന്നാല്‍ ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് അഴിമതിയെ അതിജീവിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണ നിര്‍വ്വഹണം സുതാര്യമാകണമെന്നും, അഴിമതിക്കാരെ സംരക്ഷിക്കില്ലായെന്നും, അഴിമതി വെച്ചു പൊറുപ്പിക്കാനാകില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇനിയും പൂര്‍ണ്ണമായി തടയാനായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെയും സിബിഐയുടെയും സംയുക്തയോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ എയര്‍ ഇന്ത്യ വില്‍പ്പനയെയും മോഡി ന്യായീകരിച്ചു.

വ്യോമയാന മേഖലക്ക് പുതിയ ഊര്‍ജ്ജം പകരുന്ന തീരുമാനമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുശിനഗര്‍ കൂടാതെ എട്ട് പുതിയ വിമാനത്താവളങ്ങള്‍ കൂടി ഉത്തര്‍പ്രദേശില്‍ വൈകാതെ യാഥാര്‍ത്ഥ്യമാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പതിനെട്ടായിരം കോടി രൂപയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് വിറ്റത്. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും എയര്‍ ഇന്ത്യ സാറ്റ്‌സിന്റെയും ഏക്‌സ്പ്രസിന്റെയും 50 ശതമാനം ഓഹരിയുമാണ് ടാറ്റാ സണ്‍സിന് ലഭിക്കുക. എന്നാല്‍ മുംബൈ നരിമാന്‍ പോയിന്റിലെ ആസ്ഥാന മന്ദിരം ഉള്‍പ്പെടെ ചില സ്വത്തുക്കള്‍ സര്‍ക്കാരിന്റെ കൈയില്‍ തുടരും. ആകെ കടമായ അറുപത്തിയൊന്നായിരം കോടിയില്‍ പതിമൂവായിരം കോടി ടാറ്റ ഏറ്റെടുക്കേണ്ടി വരും.

Latest Stories

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പ്രാബല്യത്തിൽ; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, വലിയ പേരുകള്‍ മിസിംഗ്

ശരി ആരുടെ ഭാഗത്ത്? കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന് പരിശോധിക്കും; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി മേയർ