കര്‍ണാടകയില്‍ 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. സിദ്ധരാമയ്യ വരുണയില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുക. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കനകപുരയില്‍ തന്നെ വീണ്ടും മത്സരിക്കും.

2008 മുതല്‍ അദ്ദേഹം ഇവിടെ നിന്നുള്ള എംഎല്‍എ ആണ്. നിലവില്‍ ബദാമിയില്‍ നിന്നുള്ള എംഎല്‍എ ആയ സിദ്ധരാമയ്യയ്ക്ക് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഇത്തവണ വരുണയില്‍ മത്സരിക്കാന്‍ അവസരം നല്‍കിയത്. മൈസൂരു താലൂക്കില്‍ പെടുന്ന വരുണ മണ്ഡലം കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയാണ്.

2008, 2013 വര്‍ഷങ്ങളില്‍ വരുണയില്‍ നിന്ന് സിദ്ധരാമയ്യ വിജയിച്ചിരുന്നു. പിന്നീട്, 2018ല്‍ മണ്ഡലം മകന് വേണ്ടി ഒഴിഞ്ഞു കൊടുത്തു. 2018 സിദ്ധരാമയ്യ ബദാമിയിലാണ് മത്സരിച്ചത്. ഇത്തവണ വരുണയ്‌ക്കൊപ്പം ബദാമിയില്‍ നിന്നും സിദ്ധരാമയ്യ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബദാമിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുന്‍ കേന്ദ്ര മന്ത്രി കെ.എച്ച് മുനിയപ്പ ദേവനഹള്ളിയില്‍ സ്ഥാനാര്‍ഥിയായി ഇടംപിടിച്ചിട്ടുണ്ട്. മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര സംവരണ മണ്ഡലമായ കൊരാട്ടഗരെയില്‍ നിന്ന് മത്സരിക്കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ ചിത്താപുറില്‍ നിന്ന് വീണ്ടും ജനവിധി തേടും. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയിലാണ് കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക പുറത്തു വന്നത്.

224 അംഗ കര്‍ണാടക നിയമസഭയുടെ നിലവിലെ കാലാവധി മെയ് 23 ഓടെ അവസാനിക്കും. അതിന് മുമ്പായി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്താവുന്ന നിലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് സാധ്യത.

Latest Stories

'ഇ പി മാത്രമല്ല, കോൺഗ്രസിലെയും പല രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്'; അതിൽ എന്താണ് തെറ്റെന്ന് പ്രകാശ് ജാവദേക്ക‍ര്‍

ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ബിജെപിയുടെ ബൂത്ത് ഏജന്റ്; തന്നെ പ്രതിയാക്കാന്‍ 'ടിയാന്‍' നോക്കി; ഫോട്ടോ പുറത്തുവിട്ട് സന്ദീപാനന്ദഗിരി

'തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു, പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട്'; ആരോപണങ്ങളുന്നയിച്ച് കെ മുരളീധരൻ

ഒരാള്‍ വില്ലന്‍, മറ്റേയാള്‍ നായകന്‍.. മമ്മൂട്ടി-പൃഥ്വി കോമ്പോ വരുന്നു; പടം ഉടന്‍ ആരംഭിക്കും

'ഞാൻ തുറന്ന് പറഞ്ഞ് തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല': രാജ്‌മോഹൻ ഉണ്ണിത്താൻ

ബുംറക്ക് ഇനി പുതിയ റോൾ , മുംബൈ ഇന്ത്യൻസ് രീതികൾ മാറ്റുന്നു; വീഡിയോ വൈറൽ

മണിപ്പൂരിൽ സിആർപിഎഫിന് നേരെ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

വരുന്ന ടി20 ലോകകപ്പില്‍ അവന്‍ ഒരോവറില്‍ ആറ് സിക്സുകള്‍ നേടും; പ്രവചിച്ച് യുവരാജ് സിംഗ്

'ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു, ഇനി ഹിന്ദിയില്‍ വേണോ'; ഇപി ജയരാജനെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി സീതാറാം യെച്ചൂരി; മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

T20 WORLDCUP 2024: ഹൈപ്പ് മാത്രമേ ഉള്ളു അവന്, ഒരു കാരണവശാലും ലോകകപ്പ് ടീമിൽ എടുക്കരുത്; യുവതാരത്തെക്കുറിച്ച് വരുൺ ആരോൺ