'രാഷ്ട്രീയ കണക്കുകള്‍ പറഞ്ഞ് തീര്‍ക്കാന്‍ ടി.വി ചാനലില്‍ പോയി ഇരിക്കുന്നതായിരിക്കും നല്ലത്; കോടതിയെ അതിന് ഉപയോഗിക്കരുത്'-ചീഫ് ജസ്റ്റിസ്

കോടതി മുറി രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. ബിജെപിയുടെ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്  എതിരെയായിരുന്നു ഹര്‍ജി. ബി.ജെ.പിയുടെയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റേയും അഭിഭാഷകരോടായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ബി.ജെ.പി വക്താവ് ഗൗരവ് ബന്‍സാലാണ് ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ബിജെപിക്കായി ഗൗരവ് ഭാട്ടിയയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനായി കപില്‍ സിബലുമാണ് കോടതിയില്‍ ഹാജരായത്‌. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കാന്‍ അനുവദിക്കണോ എന്നത് കോടതി നിര്‍ബന്ധമായും പരിശോധിക്കണമെന്ന് ഇതിനെ എതിര്‍ത്തു കൊണ്ട് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

കോടതിയില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയതിന് ഇരുപക്ഷത്തേയും അഭിഭാഷകരായ കപില്‍ സിബലിനേയും ഗൗരവ് ഭാട്ടിയയേയും കോടതി ശകാരിച്ചു. രാഷ്ട്രീയ കണക്കുകള്‍ പറഞ്ഞ് തീര്‍ക്കാന്‍ ഒരു ടിവി ചാനലില്‍ പോയി ഇരിക്കുന്നതായിരിക്കും നല്ലതെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു.

“രാഷ്ട്രീയ നേട്ടങ്ങള്‍ക്കും കണക്കുകള്‍ തീര്‍ക്കുന്നതിനും കോടതിയെ ഒരു വേദിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.”ചീഫ് ജസ്റ്റിസ് ഇതിന് മറുപടി നല്‍കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ