ഉദയനിധി സ്റ്റാലിന്റെ സനാതനധർമ പരാമർശം; വിശ്വാസികളെ അവഹേളിച്ചു; കോൺഗ്രസിന് ഒന്നും പറയാനില്ലേയെന്ന് രാജ്നാഥ് സിം​ഗ്

തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാധന ധർമ്മ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര പ്രതിരേധ മന്ത്രി രാജ് നാഥ് സിംഗ്. ഉദയനിധിയുടെ പരാമർശത്തിൽ പ്രതിപക്ഷ നേതാക്കൾ മിണ്ടുന്നില്ലെന്നാണ് ആരോപണം. ഡിഎംകെ സനാതന ധർമ വിശ്വാസികളെ അവഹേളിച്ചു. സഖ്യ കക്ഷിയുടെ അഭിപ്രായം തന്നെയാണോ മറ്റുള്ളവർക്കെന്ന ചോദ്യമാണ് ബിജെപി നേതാക്കൾ പ്രതിപക്ഷ കക്ഷികൾക്ക് നേരെ ഉയർത്തിയിരിക്കുന്നത്.

ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും ഒന്നും പറയാനില്ലെന്നും രാജ്നാഥ് സിം​ഗ് രാജസ്ഥാനിൽ പറഞ്ഞു.ഉദയനിധി സ്റ്റാലിൻ പ്രസംഗത്തിനിടെ നടത്തിയ സനാധന ധർമ്മ വിരുദ്ധ പരാമർശം വിവാദമാക്കുകയാണ് ബിജെപി. ഇന്ത്യ’ സഖ്യത്തിന് എതിരെ ആയുധമാക്കിയാണ് ഈ പരാമർശത്തെ ഉപയോഗിക്കുന്നത്.

ഏതായാലും വിവാദം കത്തിയതോടെ സർവ ധർമ സമഭാവനയാണ് കോണ്‍ഗ്രസിനുള്ളതെന്ന നിലപാട് വ്യക്തമാക്കി കെസി വേണുഗോപാൽ രംഗത്തുവന്നു. ഓരോ പാർട്ടിക്കും അവരുടെ നിലപാട് പറയാൻ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉദയനിധിക്കെതിരെ തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമാവുകയാണ്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിയെ ചോദ്യം ചെയ്ത് എസ്‌ഐടി; തിരുവനന്തപുരത്ത് ഹാജരാകാന്‍ നിര്‍ദേശം

‘മുൻ മേയർ ആര്യ രാജേന്ദ്രന്റെ കാലത്തെ അഴിമതികളെ കുറിച്ച് അന്വേഷണം വേണം’; തിരുവനന്തപുരം മേയർ വി വി രാജേഷിന് ആദ്യ പരാതി

കോണ്‍ഗ്രസില്‍ പ്രതിഷേധം അറിയിച്ചെങ്കിലും വോട്ട് ചെയ്ത് ലാലി; തൃശൂരില്‍ നിജി ജസ്റ്റിന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്തു

സോണിയ ഗാന്ധി - ഉണ്ണികൃഷ്ണന്‍ പോറ്റി ഫോട്ടോ വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണമെന്ന് വി ഡി സതീശൻ

ബിജെപിയ്‌ക്കൊപ്പം സ്വതന്ത്രന്‍, 51 ഭൂരിപക്ഷത്തില്‍ വിവി രാജേഷ് തിരുവനന്തപുരം മേയര്‍; രണ്ട് കോണ്‍ഗ്രസ് വോട്ടുകള്‍ അസാധുവായി; സത്യപ്രതിജ്ഞയിലെ ചട്ടലംഘനം സിപിഎം ഉയര്‍ത്തിയത് നിരസിച്ച് കളക്ടര്‍

“കറൻസി സംസാരിക്കുന്നു; ഭരണത്തിന് മറുപടിയില്ല”

ശബരിമല സ്വര്‍ണക്കൊള്ള; പുരാവസ്തു മാഫിയ തലവന്‍ ഡി മണിയുടെ കൂട്ടാളിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

'തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ, പണം വാങ്ങി മേയർ പദവി വിറ്റു'; തൃശ്ശൂര്‍ മേയര്‍ സ്ഥാനത്തേക്ക് തന്നെ തഴഞ്ഞതില്‍ പൊട്ടിത്തെറിച്ച് ലാലി ജെയിംസ്

'സഞ്ജുവിനെ കളിപ്പിക്കരുത്, അവന് പകരം ഇഷാൻ കിഷനെ ഓപണിംഗിൽ ഇറക്കണം'; പ്രതികരിച്ച് പരിശീലകൻ

'സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ സ്ഥിരമാകണമെങ്കിൽ ആ ഒരു കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം