ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ അക്രമം: സി.ബി.ഐ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കോടതി

ബംഗാളിൽ ഏപ്രിൽ- മേയ് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) രൂപീകരിക്കുന്ന ഒരു പ്രത്യേക സംഘം നടത്തുമെന്ന് കൊൽക്കത്ത ഹൈക്കോടതി വ്യാഴാഴ്ച പറഞ്ഞു.

കൊൽക്കത്ത പൊലീസ് കമ്മീഷണർ സൗമൻ മിത്ര ആ പ്രത്യേക സംഘത്തിന്റെ ഭാഗമാകുമെന്ന് കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ വൻ വിജയത്തിന് ശേഷം തൃണമൂൽ ഏർപ്പെടുത്തിയ ഗുണ്ടകൾ ബി.ജെ.പി വനിതാ അംഗങ്ങളെ ആക്രമിക്കുകയും പ്രവർത്തകരെ കൊലപ്പെടുത്തുകയും വീടുകൾ നശിപ്പിക്കുകയും പാർട്ടി അംഗങ്ങളുടെ കടകളും ഓഫീസുകളും കൊള്ളയടിക്കുകയും ചെയ്തുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

അതേസമയം, അക്രമത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വളരെയധികം അതിശയോക്തിപരമാണെന്ന് ബംഗാൾ സർക്കാർ പറഞ്ഞു. ഇതിനായി വ്യാജ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ചു എന്നും സർക്കാർ ആരോപിച്ചു. മെയ് 2 വോട്ടെണ്ണൽ ദിവസത്തിൽ നടന്ന മിക്ക അക്രമ സംഭവങ്ങളും സംസ്ഥാന പൊലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലായിരുന്നപ്പോൾ നടന്നതാണെന്നും സർക്കാർ അവകാശപ്പെട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ