വിദേശഫണ്ട് കൈപ്പറ്റിയെന്ന് ആരോപണം; പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ റിത്വിക് ദത്തയ്ക്കെതിരെ സി.ബി.ഐ കേസ്

വിദേശ ഫണ്ട് കൈപ്പറ്റിയെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ റിത്വിക് ദത്തയ്ക്കെതിരെ സിബിഐ കേസെടുത്തു. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്  (എഫ്‌സിആർഎ) വ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് ആരോപണം. ലീഗൽ ഇനിഷ്യേറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺമെന്റിനും (ലൈഫ്) എന്ന സംഘടനയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി ചേർന്ന് വനസംരക്ഷണത്തെ കുറിച്ച് ഒരു പുസ്തകം രചിച്ചിട്ടുള്ള ദത്ത, ലീഗൽ ഇനിഷ്യേറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺമെന്റിന്റെ നടത്തിപ്പുകാരനാണ്.

2013-14 സാമ്പത്തിക വർഷത്തിൽ യുഎസ് ആസ്ഥാനമായുള്ള എർത്ത് ജസ്റ്റിസിൽ നിന്ന് റിത്വിക് ദത്ത വിദേശ സംഭാവനയായി 41 ലക്ഷം രൂപ സ്വീകരിച്ചുവെന്നാണ് സിബിഐ എഫ്‌ഐആറിൽ പറയുന്നത്. വിദേശ സംഭാവന  കൈപ്പറ്റിയെന്നും അതിന് ശേഷം ലൈഫ് പ്രൊപ്രൈറ്റർഷിപ്പ് ഉണ്ടാക്കിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ വിവരത്തിൽ പറയുന്നുണ്ട്.

എർത്ത് ജസ്റ്റിസും ലൈഫ് എന്ന സംഘടനയും ചേർന്ന് രാജ്യത്തെ കൽക്കരി പദ്ധതികൾ സ്തംഭിപ്പിക്കാൻ ശ്രമിച്ചതായും ആരോപണത്തിൽപ്പറയുന്നു. കൽക്കരി പദ്ധതികൾക്കെതിരെ വ്യവഹാരം നടത്താൻ വിവിധ രാജ്യങ്ങളിലെ നിയമ വിദഗ്ധർക്ക് ധനസഹായം നൽകുന്ന അമേരിക്കൻ എൻ‌ജി‌ഒയാണ് എർത്ത് ജസ്റ്റിസ്. കൽക്കരി പദ്ധതികൾ ലക്ഷ്യമിട്ട്  ഇന്ത്യയിലേക്ക് വിദേശ സംഭാവന കൊണ്ടുവരുന്നതിൽ ലൈഫ് എന്ന സംഘടന പങ്കാളിയാവുകയായിരുന്നു.ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്നുമാണ്  മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്