ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് വ്യാജ സോഫ്റ്റ്വെയര്‍,സിബിഐ സൈബര്‍ വിദഗ്ധന്‍ പിടിയില്‍

ഒടുവില്‍ കപ്പലിനുള്ളിലെ കള്ളനെ സി ബി ഐ കുടുക്കി. ഐ.ആര്‍.സി.ടി.സി. സോഫ്റ്റ്വെയറില്‍ വന്‍ തിരിമറികള്‍ നടത്തി തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ച സി.ബി.ഐ സൈബര്‍ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പിടിയില്‍. ഐ.ആര്‍.സി.ടി.സി. സോഫ്റ്റ്വെയറില്‍ നുഴഞ്ഞുകയറി തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന സംവിധാനം വികസിപ്പിച്ച് തട്ടിപ്പ് നടത്തിയതിനാണ് സൈബര്‍ വിദഗ്ധന്‍ അജയ് ഗാര്‍ഗ് അറസ്റ്റിലായത്.

ഇയാള്‍ വികസിപ്പിച്ച സോഫ്റ്റ് വെയറിന്റെ സഹായത്താല്‍ ഒറ്റയടിക്ക് 800 മുതല്‍ 1000 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാന്‍ കഴിയും. ഇത് ബുക്കിംഗ് ഏജന്‍സികള്‍ക്ക് കൈമാറിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. തത്കാല്‍ ടിക്കറ്റ് ബുക്കിംഗിനായി രാജ്യം മുഴുവന്‍ കമ്പ്യൂട്ടറിന് മുന്നില്‍ കാത്തിരിക്കുമ്പോഴാണ് ആയിരക്കണക്കിന് ടിക്കറ്റുകള്‍ ഒറ്റയടിക്ക് ബുക്ക് ചെയ്യുന്നത്.

മുമ്പ് ഐ.ആര്‍.സി.ടി.സി. സോഫ്റ്റ്വെയറിന്റെ സാങ്കേതിക വിഭാഗത്തില്‍ ജോലി നോക്കിയിരുന്ന അജയ് സോഫ്റ്റ്വെയറിന്റെ ദൗര്‍ബല്യങ്ങള്‍ മുതലാക്കിയാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. ഇത് രാജ്യത്തെ പല ട്രാവല്‍ ഏജന്‍സികള്‍ക്ക് വിറ്റു. പല ഏജന്‍സികളും ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് അനധികൃതമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതായി സി.ബി.ഐ. കണ്ടെത്തി. ട്രാവല്‍ ഏജന്‍സികള്‍ ടിക്കറ്റ് ബുക്ക് ചെയുമ്പോള്‍ ഒരു നിശ്ചിത തുക തനിക്കും ലഭിക്കുന്ന രീതിയില്‍ ആണ് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിരിക്കുന്നത്.ദിവസവും ഹവാല നെറ്റ്വര്‍ക്ക്, ബിറ്റ്കോയിന്‍ തുടങ്ങിയവയിലൂടെ വലിയ തുകയാണ് ഇയാള്‍ സമ്പാദിച്ചിരുന്നത്.

അജയ് ഗാര്‍ഗിനെ കൂടാതെ നിരവധി ട്രാവല്‍ ഏജന്റുമാരെയും സി.ബി.ഐ. അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടന്നു വരികയാണെന്നും നിലവില്‍ 89.42 ലക്ഷം രൂപയും 61.29 ലക്ഷത്തിന്റെ സ്വര്‍ണവും നിരവധി കമ്പ്യൂട്ടര്‍-അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും സി.ബി.ഐ. അറിയിച്ചു.

Latest Stories

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്