'പുതുക്കിയ ശമ്പള നിരക്കില്‍ പണിയെടുക്കാനാവില്ല'; പൈലറ്റ് പ്രതിസന്ധിയില്‍ വലഞ്ഞ് വിസ്താര; 38 വിമാനങ്ങള്‍ റദ്ദാക്കി

പൈലറ്റുമാരുടെ പ്രതിസന്ധിയില്‍ വലഞ്ഞ് വിസ്താര. പൈലറ്റുമാരുടെ എണ്ണത്തിലുള്ള കുറവ് കാരണം പ്രധാന നഗരങ്ങളില്‍ നിന്ന് പുറപ്പെടേണ്ട 38 വിമാനങ്ങള്‍ ഇന്ന് രാവിലെ റദ്ദാക്കി. ഡല്‍ഹിയില്‍ നിന്നുള്ള 12 വിമാനങ്ങളും മുംബൈയില്‍ നിന്നുള്ള 15 വിമാനങ്ങളും ബംഗളൂരുവില്‍ നിന്നുള്ള 11 വിമാന സര്‍വീസുകളുമാണ് റദ്ദാക്കിയത്.

കഴിഞ്ഞ ദിവസം വിസ്താരയുടെ 50 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും 160 എണ്ണം വൈകുകയും ചെയ്തിരുന്നു. പുതുക്കിയ ശമ്പള ഘടനയാണ് പൈലറ്റുമാര്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം താത്കാലികമായി വിമാന സര്‍വീസുകളുടെ എണ്ണം കുറയ്ക്കുകയാണെന്ന് വിസ്താര അറിയിച്ചിട്ടുണ്ട്.

ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരോട് മാപ്പ് ചോദിക്കുന്നതായും എല്ലാം ഉടന്‍തന്നെ പഴയ സ്ഥിതിയിലേക്ക് എത്തുമെന്നും വിസ്താര അറിയിച്ചു. കാത്തിരിപ്പും അസൗകര്യവും ഒഴിവാക്കുന്നതിനായി എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുന്‍പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് നോക്കാനും വിസ്താര യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ