രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒമ്പത് കുട്ടികള്‍ അടക്കം 12 പേര്‍ മരിച്ചു. രാജസ്ഥാനിലെ സുനിപൂരിലാണ് അപകടമുണ്ടായത്. അതേസമയം ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെ ദേശീയ പാത 11ബിയിലായിരുന്നു അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ബസ് ടെമ്പോയിൽ ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 9 കുട്ടികള്‍ അടക്കം 12 മരണം
