മഹാരാഷ്ടയില്‍ അടച്ചിട്ട കടയില്‍ മനുഷ്യന്റെ തലച്ചോറ് ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍

മഹാരാഷ്ട്രയില്‍ മുംബൈ നാക ഏരിയയിലെ അടച്ചിട്ട ഒരു കടയ്ക്കുള്ളില്‍ നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ്. കഴിഞ്ഞ രണ്ട് ദിവസമായി അടച്ചിട്ട ഈ കടയില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സമീപവാസികള്‍ ഞായറാഴ്ച പൊലീസില്‍ വിവരമറിയിച്ചതിന് പിന്നാലെയാണ് അന്വേഷണം.

കടമുറിക്കുള്ളില്‍ നിറയെ പാഴ്വസ്തുക്കളായിരുന്നു. കൂടിക്കിടക്കുന്ന പാഴ്വസ്തുക്കള്‍ക്കിടയിലുള്ള രണ്ട് പ്ലാസ്റ്റിക് പാത്രങ്ങള്‍ തുറന്നപ്പോള്‍ മനുഷ്യന്റെ ചെവി, തലച്ചോറ്, കണ്ണ്, മുഖത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിനായി മനുഷ്യാവശിഷ്ടങ്ങള്‍ ഫോറന്‍സിക് സംഘം കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

കട ഉടമയുടെ രണ്ട് ആണ്‍മക്കളും ഡോക്ടര്‍മാരാണ്. അതിനാല്‍ ഈ ഭാഗങ്ങള്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരിക്കാനാണ് സാധ്യത. എന്നിരുന്നാലും, എല്ലാ സ്ഥലങ്ങളിലേക്കും അന്വേഷണം നടത്തും. ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍