ലുധിയാന ജില്ലാ കോടതിയിൽ സ്ഫോടനം; രണ്ട് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

പഞ്ചാബിലെ ലുധിയാന ജില്ലാ കോടതിയിലെ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കോടതി സമുച്ചയത്തില്‍ മൂന്നാം നിലയിലുള്ള ശുചിമുറിയിലാണ് സ്ഫോടനമുണ്ടായത്. ഇന്നുച്ചയ്ക്ക് 12.20ഓടെയാണ് സംഭവം. കോടതി നടപടികള്‍ നടക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.

പൊലീസും അഗ്‌നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കോടതി പരിസരത്തു നിന്നും എല്ലാവരേയും ഒഴിപ്പിച്ചു. സ്ഫോടനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സ്‌ഫോടനത്തില്‍ കുളിമുറിയുടെ ഭിത്തിയും തൊട്ടടുത്തുള്ള മുറികളിലെ ജനലുകളും തകര്‍ന്നു. അഭിഭാഷകര്‍ സമരത്തിലായതിനാല്‍ സ്‌ഫോടന സമയത്ത് കോടതിക്കുള്ളില്‍ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്‍.ഐ.എ സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Latest Stories

ഇന്ത്യയില്‍ രാഷ്ട്രീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; അമേരിക്കക്കെതിരെ ആഞ്ഞടിച്ച് റഷ്യ; മതസ്വാതന്ത്ര്യ വിവാദത്തില്‍ മോദി സര്‍ക്കാരിന് പൂര്‍ണ പിന്തുണ

കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

കണ്ണ് വയ്ക്കല്ലേ.. ആലിയ മുതൽ ഷാരൂഖ് വരെ; സെലിബ്രിറ്റികളുടെ അന്ധവിശ്വാസങ്ങൾ

മുംബൈ ഇന്ത്യൻസ് സീനിയർ താരങ്ങളുടെ വക രഹസ്യ മീറ്റിംഗ്, തോൽവിയുടെ പഴി മുഴുവൻ ആ താരത്തിന്; മുംബൈ മാനേജ്‌മന്റ് പറയുന്നത് ഇങ്ങനെ

ലിപ്‌ലോക്കും സ്‌റ്റൈലും തിയേറ്ററില്‍ ഓടുന്നില്ല, ഇനി ചരിത്ര സിനിമയുമായി വിജയ് ദേവരകൊണ്ട; ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രവുമായി താരം

വീട്ടില്‍ സോളാര്‍ വെച്ചിട്ടും ബില്‍ കുതിച്ച് ഉയരുന്നു; കെഎസ്ഇബി വൈദ്യുതി കട്ടോണ്ട് പോകുന്നു; കാട്ടുകള്ളന്‍മാരില്‍ പ്രതീക്ഷയില്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

ജസ്‌ന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി; ഉത്തരവ് പിതാവ് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍

'താന്‍ മാത്രമല്ല അവരും ഉണ്ടായിരുന്നു'; നടപടി തനിക്ക് മാത്രം; നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി പ്രമോദ് പെരിയ

IPL 2024: പ്ലേഓഫ് പ്രതീക്ഷിച്ചല്ല, ഇത് ആത്മാഭിമാനത്തിന് വേണ്ടിയുള്ള കളി; ആര്‍സിബി ആരാധകരെ ഇളക്കിമറിച്ച് കോഹ്‌ലി

മഞ്ജു വാര്യരുടെ മുഖം പോലെയുണ്ടെന്ന് പറഞ്ഞാണ് എനിക്ക് ആ ഓഫര്‍ വന്നത്, ഒരേ സാറിന്റെ കീഴിലാണ് ഞങ്ങള്‍ നൃത്തം പഠിച്ചത്: ഇന്ദുലേഖ