ഹെലികോപ്റ്റർ തടഞ്ഞത് ബി.ജെ.പിയുടെ ഗൂഢാലോചനയെന്ന് അഖിലേഷ്

മുസാഫർനഗറിലേക്കുള്ള തന്റെ ഹെലികോപ്റ്റർ ഡൽഹിയിൽ തടഞ്ഞ നടപടി  ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

‘എന്റെ ഹെലികോപ്റ്റർ ഒരു കാരണവുമില്ലാതെ ഡൽഹിയിൽ പിടിച്ചിട്ടു. മുസാഫർനഗറിലേക്ക് പോകുന്നതിൽ തടസ്സം അനുഭവപ്പെട്ടു. എന്നാൽ ഇവിടെനിന്നു തന്നെ ഒരു ബിജെപി നേതാവിന്റെ ഹെലികോപ്റ്റർ പറന്നുയരുകയും ചെയ്തു. ഇത് ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്. അവരുടെ നിരാശയുടെ തെളിവാണ്’–ഉച്ചതിരിഞ്ഞ് 2.30ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ഹെലികോപ്റ്ററിനു മുന്നിൽ നിൽക്കുന്ന ഒരു ഫോട്ടോയും അദ്ദേഹം ട്വീറ്റ് ചെയ്തു.

അരമണിക്കൂറിനു ശേഷം ചെയ്ത മറ്റൊരു ട്വീറ്റിൽ ‘അധികാര ദുർവിനിയോഗം പരാജയപ്പെടുന്ന ആളുകളുടെ സ്വഭാവമാണ്. ഈ ദിവസം സമാജ്‌വാദി പാർട്ടിയുടെ പോരാട്ട ചരിത്രത്തിൽ രേഖപ്പെടുത്തും. ഞങ്ങളിപ്പോൾ വിജയത്തിലേക്ക് വിമാനം പറത്താൻ ഒരുങ്ങുകയാണെ’ന്ന് അഖിലേഷ് യാദവ് പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ