ബിനോയ്ക്ക് തിരിച്ചടി; ഡിഎന്‍എ പരിശോധന നാളെ വേണമെന്ന് ബോംബെ ഹൈക്കോടതി

പീഡന പരിതിയില്‍ ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാമ്പില്‍ നല്‍കാതിരുന്ന ബിനോയ് കോടിയേരിക്ക് തിരിച്ചടി. നാളെ തന്നെ ഡി.എന്‍.എ പരിശോധന നടത്തണമെന്ന് ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഫലം കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം.

ബിഹാര്‍ സ്വദേശിയുടെ പീഡന പരാതിയില്‍ മുന്‍കൂര്‍ജാമ്യത്തില്‍ കഴിയുന്ന ബിനോയ് കോടിയേരി തിങ്കളാഴ്ച ഓഷ്വാര പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. എന്നാല്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കാന്‍ ബിനോയ് തയ്യാറായിരുന്നില്ല. ഇതിനു തിരിച്ചടിയായാണ് കോടിതി ഉത്തരവ്.

യുവതിയുടെ പരാതിയില്‍ ഓഷ്വാര പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ബിനോയ് കോടിയേരി ഹര്‍ജിയില്‍ ആരോപിക്കുന്നത്. യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും മൊഴികളിലെ വൈരുദ്ധ്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ബിനോയ് കോടിയേരി കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചതിന്റെ ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി