'നടുവേദനയും ജലദോഷവും മാറി': 12 തവണ വാക്‌സിൻ ലഭിച്ചതായി ബിഹാർ സ്വദേശി

12 തവണ കോവിഡ് വാക്‌സിൻ എടുത്തുവെന്ന അവകാശവാദവുമായി ബിഹാർ സ്വദേശി. വടക്കൻ മധേപുര ജില്ലയിലെ ഉദകിഷൻഗഞ്ച് സബ് ഡിവിഷനിലെ ഒരു ഗ്രാമത്തിലാണ് 84 വയസ്സുള്ള ബ്രഹ്മദേവ് മണ്ഡൽ താമസിക്കുന്നത്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് 12-ാമത്തെ ഡോസ് ലഭിച്ചതായി ഇദ്ദേഹം അവകാശപ്പെട്ടു. ഓരോ തവണ വാക്‌സിൻ എടുത്തപ്പോഴും തനിക്ക് സൗഖ്യം അനുഭവപ്പെട്ടതായി ഇദ്ദേഹം പറഞ്ഞു. 12 തവണ കോവിഡ് വാക്‌സിൻ എടുത്തെന്ന ബ്രഹ്മദേവ് മണ്ഡലിന്റെ അവകാശവാദം ഇപ്പോൾ വിവാദമായിരിക്കുകയാണ്.

കുത്തിവെയ്പ്പ് രജിസ്റ്റർ ചെയ്യുന്നതിനായി തന്റെ ആധാർ കാർഡും വോട്ടർ ഐഡി കാർഡും വിവിധ അവസരങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട് എന്നും വിരമിച്ച തപാൽ വകുപ്പ് ജീവനക്കാരനായ മണ്ഡൽ പറഞ്ഞു. ഓരോ ഡോസും എന്റെ വിട്ടുമാറാത്ത നടുവേദന ഒഴിവാക്കാൻ സഹായിച്ചു എന്ന് മണ്ഡൽ പറയുന്നു. 11 മാസം മുമ്പ് ആദ്യ ഷോട്ട് എടുത്തതിന് ശേഷം തനിക്ക് ജലദോഷം പിടിപെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു, ഓരോ കുത്തിവെയ്പ്പ് എടുത്ത തിയതിയും സമയവും സ്ഥലവും മണ്ഡൽ ഒരു കടലാസിൽ കുറിച്ചുവെച്ചിട്ടുണ്ട്.

എന്നാൽ കുത്തിവെയ്പ്പ് എടുത്തതിന്റെ ഔദ്യോഗിക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മണ്ഡലിന്റെ കൈവശമില്ല. മാധ്യമങ്ങളിൽ ഈ വാർത്ത പ്രത്യക്ഷപ്പെട്ടതോടെ ആശയക്കുഴപ്പത്തിലായ ആരോഗ്യ ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ബ്രഹ്മദേവ് മണ്ഡൽ പൊങ്ങച്ചം പറയുകയാണോ അതോ അദ്ദേഹത്തിന്റെ അവകാശവാദങ്ങളിൽ സത്യമുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട് എന്ന് ജില്ലാ സിവിൽ സർജൻ അമരേന്ദ്ര നാരായൺ ഷാഹി പറഞ്ഞു. നിയമമനുസരിച്ച് ഒരു വ്യക്തിക്കും രണ്ട് ഡോസിൽ കൂടുതൽ നൽകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ അവകാശവാദം ശരിയാണെന്ന് തെളിഞ്ഞാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വരും. അറിഞ്ഞുകൊണ്ട് പല പ്രാവശ്യം കുത്തിവെയ്പ്പ് എടുത്തതിന് ബ്രഹ്മദേവ് മണ്ഡലും നടപടികളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം എന്നും സിവിൽ സർജൻ പറഞ്ഞു.

കോവിഡ്-19 വാക്‌സിന്റെ മൂന്നാമത്തെ മുൻകരുതൽ ഡോസിന് നിലവിൽ പ്രത്യേക വിഭാഗക്കാർക്ക് മാത്രമേ യോഗ്യതയുള്ളൂ. ആരോഗ്യ പ്രവർത്തകർ, മുൻനിര തൊഴിലാളികൾ, 60 വയസും അതിൽ കൂടുതലുമുള്ളവർ എന്നിവർക്ക് നൽകേണ്ട കോവിഡ്-19 വാക്‌സിന്റെ മുൻകരുതൽ ഡോസ് ആദ്യത്തെ രണ്ട് കുത്തിവെയ്പ്പിന് തുല്യമായിരിക്കുമെന്ന് സർക്കാർ ബുധനാഴ്ച അറിയിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ