ബംഗാൾ "നിയമവിരുദ്ധ ബോംബ് നിർമ്മാണത്തിന്റെ കേന്ദ്രം": അൽ ഖ്വയ്ദ ഭീകരരുടെ അറസ്റ്റിൽ പ്രതികരിച്ച് ഗവർണർ

പശ്ചിമ ബംഗാൾ നിയമവിരുദ്ധമായ ബോംബ് നിർമ്മാണത്തിന്റെ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും ക്രമസമാധാനത്തിലെ അപകടകരമായ തകർച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ സംസ്ഥാന ഭരണകൂടത്തിന് കഴിയില്ലെന്നും ഗവർണർ ജഗദീപ് ധൻഖർ ശനിയാഴ്ച പറഞ്ഞു.

പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെയും കേരളത്തിലെ എറണാകുളത്തെയും വിവിധ സ്ഥലങ്ങളിൽ നിന്ന് അൽ-ഖ്വയ്ദയുടെ പാകിസ്ഥാൻ സ്പോൺസർ ചെയ്ത മൊഡ്യൂളുമായി ബന്ധപ്പെട്ട ഒമ്പത് തീവ്രവാദികളെ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) ശനിയാഴ്ച അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഗവർണറുടെ പരാമർശം.

“ജനാധിപത്യത്തെ തകർക്കാൻ സാദ്ധ്യതയുള്ള അനധികൃത ബോംബ് നിർമ്മാണത്തിന്റെ കേന്ദ്രമായി സംസ്ഥാനം മാറിയിരിക്കുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ പൊലീസ് രാഷ്ട്രീയ ദൗത്യങ്ങൾ ചെയ്യുന്നതിലും പ്രതിപക്ഷത്തിനെതിരെ പ്രവർത്തിക്കുന്നതിന്റെ തിരക്കിലുമാണ്. ക്രമസമാധാനത്തിലെ ഈ ഭയാനകമായ ഇടിവിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ പൊലീസിന് കഴിയില്ല,” ധൻഖർ ട്വീറ്റ് ചെയ്തു.

സ്റ്റേറ്റ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്നും അദ്ദേഹത്തിന്റെ ഒന്നുമറിഞ്ഞില്ലെന്ന നിലപാട് വളരെ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും ഗവർണർ ആരോപിച്ചു. “പൊതുവിൽ പൊലീസുകാരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു- അവർ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നു. എന്നാൽ ഉന്നതസ്ഥാനങ്ങളിൽ ഉള്ള കരുതലില്ലാത്ത രാഷ്ട്രീയമായി നയിക്കപ്പെടുന്നവരാണ് പ്രശ്‌നം,” ധൻഖർ മറ്റൊരു ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി