സി.വി ആനന്ദബോസിന് സുരക്ഷാ ഭീഷണി; ബംഗാള്‍ ഗവര്‍ണര്‍ക്ക് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കി ആഭ്യന്തര മന്ത്രാലയം

സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റിലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലയാളിയും ബംഗാള്‍ ഗവര്‍ണറുമായ ആനന്ദ ബോസിന് ഇസഡ് പ്ലസ് സുരക്ഷയൊരുക്കി ആഭ്യന്തരമന്ത്രാലയം. കേന്ദ്രസര്‍ക്കാര്‍ വ്യക്തികള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സെക്യൂരിറ്റിയാണ് ഇസഡ് പ്ലസ്. സി.ആര്‍.പി.എഫ് കമാന്റോകളെയായയിരിക്കും ഗവര്‍ണറുടെ സുരക്ഷക്കയി വിന്യസിക്കുക. വി.ഐ.പികള്‍, വി.വി.ഐ.പികള്‍ കായിക താരങ്ങള്‍ തുടങ്ങിയ ഉന്നതര്‍ക്കാണ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താറ്.

ഇസഡ് പ്ലസ് കാറ്റഗറിയില്‍ 10 എന്‍എസ്ജി കമാന്‍ഡോകള്‍ അടക്കം 55 ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുക. 35 മുതല്‍ 40 കമാന്റോകളാണ് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ സുരക്ഷാ സംഘത്തിലുണ്ടാവുക. ഒരോ കമാന്‍ഡോകളും ആയോധന കലകളില്‍ പരിശീലനം ലഭിച്ചിട്ടുണ്ടാവും. മേഘാലയ സര്‍ക്കാരിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്ന ഐ.എ.എസ് ഓഫീസറായ ഡോ.സി.വി. ആനന്ദബോസ് ജഗദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് പശ്ചിമബംഗാള്‍ ഗര്‍വര്‍ണ്ണറായി നിയമിക്കപ്പെട്ടത്.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ