വിജയ് മല്യയിൽ നിന്ന് പിടിച്ചെടുത്ത ആസ്തികൾ ഉപയോഗിക്കാൻ ബാങ്കുകൾക്ക് കോടതിയുടെ അനുമതി

കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്റ്റ് (പി‌എം‌എൽ‌എ) കോടതി ഒളിച്ചോടിയ മദ്യ വ്യവസായി വിജയ് മല്യയിൽ നിന്നും പിടിച്ചെടുത്ത സ്വത്തുക്കൾ വിനിയോഗിക്കാൻ മല്യക്ക് പണം കടം കൊടുത്ത ബാങ്കുകളെ അനുവദിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൃത്തങ്ങൾ അറിയിച്ചു.

വിധി ജനുവരി 18 വരെ സ്റ്റേ ചെയ്തിട്ടുണ്ടെന്നും ഈ കാലയളവിൽ ഉത്തരവ് ബാധിക്കുന്ന കക്ഷികൾക്ക് ബോംബെ ഹൈക്കോടതിയിൽ വിധിക്കെതിരെ ഹർജി നൽകാമെന്നും കോടതി പറഞ്ഞു.

പിടിച്ചെടുത്ത ആസ്തികളിൽ പ്രധാനമായും ഷെയറുകൾ പോലുള്ള സാമ്പത്തിക ഈടുകളാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) നയിക്കുന്ന ബാങ്കുകളുടെ ഒരു കൺസോർഷ്യം കണ്ടുകെട്ടിയ സ്വത്തുക്കൾ ലിക്വിഡേറ്റ് ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഇഡി പ്രത്യേക പി‌എം‌എൽ‌എ കോടതിയെ അറിയിച്ചിരുന്നു.

2013 മുതൽ പ്രതിവർഷം 11.5 ശതമാനം പലിശസഹിതം 6,203.35 കോടി രൂപ ആവശ്യപ്പെടുന്നതിനായി ആസ്തികൾ ലിക്വിഡേറ്റ് ചെയ്യാൻ വായ്പ നൽകിയ ബാങ്കുകൾ ആഗ്രഹിക്കുന്നു.

കഴിഞ്ഞ വർഷം ജനുവരി 5 – ന് പ്രത്യേക പി‌എം‌എൽ‌എ കോടതി മല്യയെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുകയും മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

2016 മാർച്ചിൽ രാജ്യം വിട്ട മല്യയെ അന്നുമുതൽ ഇംഗ്ളണ്ടിൽ ആണ് താമസിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ