'ബാബർ കൂട്ടക്കൊല ചെയ്ത ക്രൂരൻ, മുഗൾ ഭരണകാലം ഇരുണ്ട കാലഘട്ടം, ശിവജി രാജാവിൻ്റേത് മഹനീയ കാലം'; ചരിത്രം വെട്ടിത്തിരുത്തി എൻസിഇആർടി

എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ ചരിത്ര ഭാഗങ്ങളിൽ വലിയ മാറ്റങ്ങൾ. മുഗൾ കാലഘട്ടം കൊല്ലുംകൊലയും അക്രമങ്ങളും അതിക്രമങ്ങളും മാത്രമായ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമാണെന്നാണ് പുസ്തകത്തിൽ പറയുന്നത്. ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു. ചരിത്രത്തിലെ പിഴവിന് ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും പാഠപുസ്തകത്തിൽ പറയുന്നു. ശിവജി രാജാവിന്റെ കാലം മഹനീയ കാലമെന്നും പാഠപുസ്തകത്തിലുണ്ട്.

നഗരങ്ങളിലെ മുഴുവൻ ജനങ്ങളെയും കൂട്ടക്കൊല ചെയ്ത ക്രൂരനാണ് ബാബർ. അക്ബറിന്റെ ഭരണകാലം ക്രൂരതയുടെയും അസഹിഷ്ണുതയുടെയും മിശ്രിതമാണ്. ക്ഷേത്രങ്ങളും ഗുരുദ്വാരകളും നശിപ്പിച്ചയാളാണ് ഔറംഗസേബ് എന്നും എൻ‌സി‌ആർ‌ടിയുടെ പുതിയ എട്ടാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ പറയുന്നു. എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ ഒന്നാം ഭാഗമായ ‘എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യൻ ആൻഡ് ബിയോണ്ടി’ലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

സുൽത്താനേറ്റിനെയും മുഗളന്മാരെയും കുറിച്ചുള്ള ഭാഗങ്ങളിൽ ക്ഷേത്രങ്ങൾക്കു നേരെയുള്ള ‘ആക്രമണങ്ങളെ’ക്കുറിച്ചും ചില ഭരണാധികാരികളുടെ ‘ക്രൂരത’യെക്കുറിച്ചും ഒന്നിലധികം പരാമർശങ്ങളുണ്ട്. ‘അലാവുദ്ദീൻ ഖിൽജിയുടെ ജനറൽ മാലിക് കഫൂർ ശ്രീരംഗം, മധുര, ചിദംബരം, ഒരുപക്ഷേ രാമേശ്വരം തുടങ്ങിയ നിരവധി ഹിന്ദു കേന്ദ്രങ്ങൾ ആക്രമിച്ചു’. ‘ഡൽഹി സുൽത്താനേറ്റ് കാലഘട്ടത്തിൽ ബുദ്ധ, ജൈന, ഹിന്ദു ക്ഷേത്രങ്ങളിലെ പവിത്രമായ പ്രതിമകൾക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്നു. കൊള്ളയടിക്കപ്പെട്ടു, വിഗ്രഹങ്ങൾ നശിപ്പിച്ചു’ എന്നും പുസ്തകത്തിൽ പറയുന്നു.

ആദ്യത്തെ മുഗൾ ചക്രവർത്തിയായ ബാബറിനെക്കുറിച്ച് പറയുന്നത് ‘അദ്ദേഹം ക്രൂരനായിരുന്നു, നഗരങ്ങളിലെ മുഴുവൻ ജനങ്ങളെയും കൊന്നൊടുക്കി, സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി’, അക്ബറിന്റെ ഭരണകാലത്തെ ‘ക്രൂരതയുടെയും സഹിഷ്ണുതയുടെയും മിശ്രിതം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ