ബാബരി മസ്ജിദ്-അയോധ്യ തര്‍ക്കഭൂമി: മദ്ധ്യസ്ഥ ചര്‍ച്ചയില്‍ സുപ്രീം കോടതി വിധി നാളെ

ബാബരി മസ്ജിദ്-രാമജന്മഭൂമി കേസ് മധ്യസ്ഥ ചര്‍ച്ചയില്‍ സുപ്രീം കോടതി ഉത്തരവ് നാളെ. കേസ്, മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് സുപ്രീം കോടതി ലക്ഷ്യമിടുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കേസില്‍ കക്ഷികളായ ഹിന്ദു മഹാസഭ മധ്യസ്ഥ ചര്‍ച്ചയ്ക്ക് എതിരാണ്. അതേസമയം, സുന്നി വഖഫ് ബോര്‍ഡും നിര്‍മോഹി അഖാഡയും അനുകൂലമായി പ്രതികരിച്ചിരുന്നു.

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് ആറാഴ്ചക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷയുടെ കൃത്യത സുന്നി വഖഫ് ബോര്‍ഡിന് പരിശോധിക്കാന്‍ വേണ്ടിയാണ് കേസ് മാറ്റിയത്. കഴിഞ്ഞ ദിവസം കോടതിയുടെ പരിഗണനയില്‍ ഈ കേസ് എത്തിയപ്പോള്‍ എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിച്ചില്ലെങ്കില്‍ മധ്യസ്ഥത ചര്‍ച്ചയുടെ തീരുമാനം അംഗീകരിക്കപ്പെടില്ലെന്നായിരുന്നു ഹിന്ദു മഹാസഭയുടെ നിലപാട്.

ബാബരി മസ്ജിദ്-രാമജന്മഭൂമി കേസ് വെറും സ്വത്ത് തര്‍ക്കമല്ല. മതപരവും വൈകാരികപരവുമായ വിഷയമാണെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. അന്തിമവിധി വന്നാല്‍ കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇപ്പോഴേ എന്തെകിലും ചെയ്യാന്‍ കഴിയൂ. അതിനാണ് ശ്രമമെന്നും ഭൂതകാലത്തില്‍ കോടതിക്ക് നിയന്ത്രണം ഇല്ലെന്നും കോടതി വ്യക്തമാക്കി. വര്‍ത്തമാനത്തില്‍ മാത്രമേ എന്തെങ്കിലും ഇടപെടാന്‍ ആവൂ. മധ്യസ്ഥ ചര്‍ച്ചയെ മുന്‍വിധിയോടെ കാണേണ്ടതില്ല. മധ്യസ്ഥ ചര്‍ച്ചക്ക് ഒരു വ്യക്തിയെ ആയിരിക്കില്ല ഒരു സംഘത്തെ ആയിരിക്കും നിയോഗിക്കുക. മധ്യസ്ഥതക്ക് ഉത്തരവിടാന്‍ എല്ലാ കക്ഷികളുടെയും സമ്മതം ആവശ്യം ഇല്ലെന്ന് മുസ്ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും വ്യക്തമാക്കി.

സിവില്‍ നടപടി ചട്ടത്തിലെ 89ാം വകുപ്പ് പ്രകാരം കോടതി നിരീക്ഷണത്തില്‍ മധ്യസ്ഥനെ നിയമിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമോയെന്നാണ് കോടതി പരിശോധിക്കുന്നത്. കേസ് വെറും ഒരു സ്വകാര്യ ഭൂമിതര്‍ക്ക കേസ് മാത്രമല്ലെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട കേസ് ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നതാണ് കോടതിയുടെ നിലപാട്.

അതേസമയം, മധ്യസ്ഥ ചര്‍ച്ചകളുടെ സാധ്യത പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മുന്‍ സുപ്രീം കോടതി ജസ്റ്റിസുമാരുടെ പേരുകള്‍ അയോധ്യ കേസിലെ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചു തുടങ്ങി. ജസ്റ്റിസ് എകെ പട്‌നായിക്കിന്റെ പേര് ഹിന്ദു മഹാസഭയും നിര്‍മോഹി അഖാഡയും മുന്നോട്ടു വെച്ചിട്ടുണ്ട്.

Latest Stories

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ