ജമ്മു കശ്മീരിൽ സൈനിക ട്രക്ക് മറിഞ്ഞ് അപകടം; നാല് സൈനികർ മരിച്ചു

ജമ്മു കശ്മീരിൽ സൈനിക ട്രക്ക് മറിഞ്ഞ് അപകടം. നാല് സൈനികർ മരിച്ചു. ബന്ദിപ്പോറയിലാണ് സംഭവം. മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

ബന്ദിപ്പോറയിൽവെച്ച് നിയന്ത്രണം തെറ്റിയ ട്രക്ക് റോഡിൽ നിന്ന് തെന്നിമാറി കൊക്കയിൽ പതിക്കുകയായിരുന്നു. ഏഴ് സൈനികരായിരുന്നു ട്രക്കിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ സൈന്യവും ജമ്മു കശ്മീർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

കഴിഞ്ഞ മാസം 24ന് ജമ്മു കശ്മീരിൽ സമാനമായ രീതിയിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർ മരിച്ചിരുന്നു. പതിനൊന്ന് മദ്രാസ് ലൈറ്റ് ഇൻഫൻട്രിയുടെ ഭാഗമായ വാഹനം നിയന്ത്രണം വിട്ട് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പതിനെട്ട് സൈനികരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

Latest Stories

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്