അവസാനഘട്ടത്തില്‍ ഡല്‍ഹിയിലെ മുസ്ലിം വോട്ടുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് പോയി?: പരിശോധിക്കുമെന്ന് കെജ്രിവാള്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഡല്‍ഹിയില്‍ മുസ്ലീം വോട്ടുകള്‍ മുഴുവനായി കോണ്‍ഗ്രസിന് പോയതായി എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു.

“എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാം. സത്യത്തില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പുവരെ ഏഴ് സീറ്റും ആം ആദ്മിയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. അവസാന നിമിഷം മുസ്ലിം വോട്ടുകള്‍ മുഴുവന്‍ കോണ്‍ഗ്രസിലേക്കു പോയി. അവസാന രാത്രി, തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പത്തെ രാത്രി. മുസ്ലീം വോട്ടുകള്‍ ഡല്‍ഹിയിലെ മൊത്തം വോട്ടുകളുടെ 12-13 ശതമാനം വരും. എന്താണ് നടന്നത് എന്ന് ഞങ്ങള്‍ പരിശോധിച്ചുവരുകയാണ്്.” അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ എത്ര സീറ്റ് എഎപി നേടുമെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാള്‍.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടുകളില്‍ അട്ടിമറി നടന്നില്ലെങ്കില്‍ മോദിജി തിരിച്ചുവരില്ലയെന്നും കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബിലെ രാജ്പുരയില്‍ ഇന്നലെ പരസ്യപ്രചാരണത്തിന്റെ അവസാന ദിവസത്തെ തിരഞ്ഞെടുപ്പ് പരിപാടിക്കെത്തിയപ്പോളാണ് കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്. “പഞ്ചാബില്‍ ആകെയുള്ള 13 സീറ്റുകളിലും എഎപി മത്സരിക്കുന്നുണ്ട്. ഇവിടെ നാളെ വോട്ടെടുപ്പ് നടക്കുകയാണ്. വോട്ടിംഗ് മെഷീനുകളില്‍ വ്യാപക തിരിമറി നടത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ മോദിജി ഇത്തവണ അധികാരത്തില്‍ തിരിച്ചുവരില്ല. പക്ഷേ അത് നടന്നോ ഇല്ലയോയെന്ന് എനിക്ക് അറിയില്ല.” എന്നാണ് കെജ്രിവാള്‍ പറഞ്ഞത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ