പൗരത്വ നിയമം മഹാത്മാഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിച്ചു, പ്രതിഷേധത്തിന്റെ പേരിൽ നടക്കുന്ന അക്രമം രാജ്യത്തെ ദുർബലമാക്കും: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. രാവിലെ 11- ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പ്രസംഗിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് രാജ്യസഭയിലെ അംഗങ്ങളുടെ യോഗത്തിന് അദ്ദേഹത്തിന്റെ വസതിയിൽ അദ്ധ്യക്ഷത വഹിക്കും.

പാർലമെന്റിന്റെ ഇരുസഭകളും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലൂടെ ഭരണഘടനയുടെ ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവ റദ്ദാക്കിയത് ചരിത്രപരം മാത്രമല്ല, ജമ്മു കശ്മീരിലെയും ലഡാക്കിലെയും തുല്യവികസനത്തിന് വഴിയൊരുക്കിയതായും രാം നാഥ് കോവിന്ദ് പറഞ്ഞു.

പരസ്പര ചർച്ചകളും സംവാദങ്ങളും ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. പ്രതിഷേധത്തിന്റെ പേരിൽ നടക്കുന്ന ഏത് തരത്തിലുള്ള അക്രമവും സമൂഹത്തെയും രാജ്യത്തെയും ദുർബലമാക്കുന്നുവെന്നു രാഷ്ട്രപതി പറഞ്ഞു.

മുത്തലാഖ് ബിൽ, ഉപഭോക്തൃ സംരക്ഷണ ബിൽ, ചിറ്റ് ഫണ്ട് നിയമ ഭേദഗതി, മോട്ടോർ വെഹിക്കിൾ ആക്ട്, ട്രാൻസ്‌ജെൻഡർ റൈറ്റ് പ്രൊട്ടക്ഷൻ ബിൽ എന്നിവ ഈ സർക്കാരിന്റെ പ്രധാന നേട്ടങ്ങളാണ് എന്ന് രാഷ്‌ട്രപതി പറഞ്ഞു.

“പാകിസ്ഥാനിൽ താമസിക്കാൻ ആഗ്രഹിക്കാത്ത ഹിന്ദുക്കൾക്ക് ഇന്ത്യയിലേക്ക് വരാമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു, എന്റെ സർക്കാർ പൗരത്വ നിയമം നടപ്പാക്കി ബാപ്പുവിന്റെ ആഗ്രഹം നിറവേറ്റി,” രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ പൗരത്വ നിയമത്തെ പരാമർശിച്ചപ്പോൾ, പ്രതിപക്ഷ നേതാക്കൾ പാർലമെന്റിൽ ബഹളം വെയ്ക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിനെ ഞങ്ങൾ അപലപിക്കുന്നു. നിയമാനുസൃതമായ നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ തയ്യാറായ എല്ലാവർക്കും പൗരത്വത്തിനായി ഞങ്ങൾ തയ്യാറാണ് രാഷ്‌ട്രപതി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ