'അമൃത്പാല്‍ സിംഗ് അറസ്റ്റില്‍, വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാന്‍ ശ്രമം'; വെളിപ്പെടുത്തല്‍

വിഘടനവാദി നേതാവും ഖലിസ്ഥാന്‍ അനുകൂലിയുമായ അമൃത്പാല്‍ സിംഗിനെ അറസ്റ്റ് ചെയ്തതായി വാരിസ് പഞ്ചാബ് ദേ നിയമോപദേശകന്‍ ഇമാന്‍ സിംഗ് ഖാര. ഷാഹ്‌കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാല്‍ ഉള്ളതെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത് പാലിനെ വധിക്കാനാണ് ശ്രമമെന്നും അഭിഭാഷകന്‍ ആരോപിച്ചു.

എന്നാല്‍ അമൃത്പാലിന്റെ അറസ്റ്റിനെ കുറിച്ച് പഞ്ചാബ് പൊലീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, അമൃത്പാലിന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കി.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാണ് ഇമാന്‍ സിംഗ് ഖാര ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത്. ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പഞ്ചാബ് പൊലീസിന്റെ പ്രതികരണം തേടിയിട്ടുണ്ട്.

അതേസമയം, വന്‍ പൊലീസ് സംഘത്തെ വെട്ടിച്ച് അമൃത്പാല്‍ സിംഗ് അസമിലേക്കു കടന്നതായാണു ഔദ്യോഗിക ഭാഷ്യം. കസ്റ്റഡിയിലുള്ള ഇയാളുടെ 4 അനുയായികളുമായി പഞ്ചാബ് പൊലീസ് അസമിലെത്തിയിട്ടുണ്ട്. അമൃത്പാലിന്റെ വാഹനവ്യൂഹവും അന്‍പതോളം വരുന്ന പൊലീസ് സംഘവും തമ്മില്‍ കഴിഞ്ഞദിവസം ഏറ്റുമുട്ടലുണ്ടായെന്നും ഇതിനിടയ്ക്ക് ഇയാള്‍ കടന്നുകളഞ്ഞെന്നുമാണു വിവരമെങ്കിലും ദുരൂഹത മാറിയിട്ടില്ല.

പഞ്ചാബില്‍ ഇന്ന് കൂടി ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. അമൃത്പാല്‍ സിം?ഗിനെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു തീരുമാനം. എസ് എം എസ് സേവനവും വിച്ഛേദിച്ചിട്ടുണ്ട്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളില്‍ വന്‍ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Latest Stories

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍; 'ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്, സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്'

നടനാകാൻ 300 രൂപയുമായി വീട് വിട്ടിറങ്ങിയ 16-കാരൻ ! 'നവീൻ കുമാർ ഗൗഡ' അഥവാ യഷിന്റെ താരപദവിയിലേക്കുള്ള യാത്ര..

തകര്‍ന്നടിയുന്ന രൂപ, ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ച്ച; 95ലേക്ക് ഇടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്

വ്യാജമായി പേര് ചേര്‍ത്തു, കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യത്തിന്റെ നോട്ടീസ്; ചരിത്രത്തിലാദ്യം

ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ യൂടേണ്‍; ആചാര സംരക്ഷണത്തെ അനുകൂലിക്കും, നാളെ സുപ്രീം കോടതിയില്‍ നിലപാടറിയിക്കും

ആര്‍ത്തവ അവധി നിയമപരമായി നിര്‍ബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കും; തൊഴിലുടമകളുടെ നിലപാട് അറിയാതെ നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സെഞ്ചുറി നേടാൻ സഞ്ജുവിനോട് ഞാൻ പറഞ്ഞു, പക്ഷെ അവന്റെ സന്തോഷം ടീമിനായി റൺസ് നേടുക എന്നതായിരുന്നു: സിതാൻഷു കോട്ടക്

ഇറാഖില്‍ യുഎസ് സൈനിക വിമാനം തകര്‍ന്നുവീണു; മൊജ്തബ ഖമനേയി ഏതെങ്കിലും രൂപത്തില്‍ ബാക്കിയുണ്ടാവുമെന്ന് ട്രംപ്; ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു

'കുലംകുത്തികളെ കാലം വര്‍ഗ വഞ്ചകനെന്ന്' വിളിക്കും; ജി സുധാകരനെതിരെ പ്രതിഷേധ ബാന്നറുകള്‍, സൈബര്‍ വിമര്‍ശനങ്ങള്‍; വര്‍ഗ വഞ്ചകനെന്ന് വിളിച്ച പോസ്റ്ററുകള്‍ പാര്‍ട്ടി അറിവോടെയല്ലെന്ന് ജില്ലാ സെക്രട്ടറി