തമിഴ്‌നാട്ടില്‍ മല്‍സ്യ സംസ്‌കരണ കേന്ദ്രത്തില്‍ അമോണിയ ചോര്‍ച്ച: 7 പേര്‍ മരിച്ചു, 46 പേര്‍ ആശുപത്രിയില്‍

തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ മത്സ്യസംസ്‌കരണ കേന്ദ്രത്തില്‍നിന്ന് അമോണിയ ഗ്യാസ് ചോര്‍ന്ന് ഏഴ് പേര്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ 7 സ്ത്രീകളാണ് മരിച്ചതെന്നാണ് സൂചന. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 46 പേര്‍ ചികിത്സയിലുണ്ടെന്നാണ് പ്രാഥമിക വിവരം. ഏഴ് പേര്‍ അതീവഗുരുതരവസ്ഥയില്‍ വെന്റിലേറ്ററിലാണുള്ളത്.

സെന്റ് പീറ്റേര്‍സ് ആന്റ് പോള്‍ സീഫുഡ് എക്സ്പോര്‍ട്ട് കേന്ദ്രത്തിലാണ് അപകടമുണ്ടായത്. പെരിയപാളയത്തിന് സമീപം കന്നിഗൈപെയറിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ഗുരുതരമായ ശ്വാസം മുട്ടലും തലകറക്കവും ഛര്‍ദ്ദിയും ഉണ്ടായി. മെഷര്‍ വാള്‍വിലെ തകരാറാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ദേശീയദുരന്ത നിവാരണസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നിര്‍ദേശിച്ചു. അതിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മൂന്ന് ദിവസത്തിനുള്ളില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് ഉത്തരവ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

'അമ്മ'യിൽ പൊട്ടിത്തെറി, ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ സ്ഥാനമൊഴിഞ്ഞത് 17 അംഗങ്ങൾ

എല്ലാവരും സുരക്ഷിതരാകുന്നതുവരെ... വേഴ്സൈയിൽ നിന്ന് അഭയാർത്ഥി ക്യാമ്പുകളിലേക്ക് നീളുന്ന ഒരു നൂറ്റാണ്ടിന്റെ കഥ

ഓൺലൈൻ ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന വേണ്ട, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി; ആംബുലൻസിലും ഇനി 'തൂഫാൻ' പരിശോധന

സഹദേവന്റെ കണ്ണ് അത്രയും ചുവപ്പിച്ചത് അതിനുവേണ്ടി; ജീത്തു ജോസഫ് നൽകിയ റെഫറൻസ് ആ കഥാപാത്രമായിരുന്നു: ഷാജോൺ

‘ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ? മുസ്ലിംലീഗ് ചരിത്രത്തിൽ 'തങ്കലിപികളാൽ' എഴുതപ്പെടും ഈ മൗനം: പരിഹസിച്ച് കെ.ടി ജലീൽ

അവയവക്കടത്ത് കേസിൽ നിർണായക രേഖകളും വ്യാജരേഖകളും കണ്ടെടുത്ത് ഇഡി; പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദ​ഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി; പകരം യുപി സ്വദേശിയെ നിയമിച്ചു

സെർവറുകൾ തണുത്തിരിക്കുന്നു, തൊഴിലാളികൾ പൊള്ളുന്നു

മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പെരുമ്പാവൂർ ടൗണിൽ നിന്ന് മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും; കുറ്റക്കാരനാണെന്ന് കണ്ടെത്തൽ