പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം

ജമ്മു കശ്മീരിലെ അനിശ്ചിതത്വത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് രാവിലെ ഒരു മണിക്കൂർ ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക യോഗം ചേർന്നു. മന്ത്രിസഭാ യോഗത്തിന് മുമ്പായി നടന്ന യോഗത്തിൽ രാജ്യസുരക്ഷ ക്യാബിനറ്റ് കമ്മിറ്റിയിലെ അംഗങ്ങളാണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിർമ്മല സീതാരാമൻ, എസ്. ജയ്‌ശങ്കർ എന്നിവരാണ് ഈ കമ്മറ്റിയിൽ ഉള്ളത്. കശ്മീരിലെ സവിശേഷ സാഹചര്യം ചര്‍ച്ച ചെയ്യാനാണ് യോഗം ചേർന്നതെന്നാണ് സൂചന.

ശ്രീനഗറിൽ അനിശ്ചിതകാലത്തേക്കു കേന്ദ്രം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അധിക സൈനിക വിന്യാസത്തിനും കനത്ത സുരക്ഷയ്ക്കും ‌പിന്നാലെ ജമ്മു കശ്മീരിൽ അസാധാരണ നടപടികളാണു കേന്ദ്രം സ്വീകരിക്കുന്നത്. അർദ്ധരാത്രി മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുല്ല തുടങ്ങിയ നേതാക്കളെ ഉൾപ്പെടെ കശ്മീരിലെ രാഷ്ട്രീയക്കാരെ വീട്ടുതടങ്കലിലാക്കിയിരുന്നു. അഭൂതപൂർവമായ ഈ സാഹചര്യം കശ്മീരിലെ ജനങ്ങളെ അരക്ഷിതാവസ്ഥയിൽ ആക്കിയിരിക്കുകയാണ്.

Latest Stories

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം