സഹകരണ സംഘങ്ങൾക്കായി പുതിയ ദേശീയ നയം കൊണ്ടുവരും; കർഷകരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സഹായിക്കുമെന്ന് അമിത് ഷാ

സഹകരണ മേഖലയില്‍ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടാനില്ലെന്ന് പ്രഖ്യാപിച്ച് സഹകരണ വകുപ്പിന്റെ ചുമതല നിര്‍വ്വഹിക്കുന്ന അമിത് ഷാ. സഹകരണ മന്ത്രാലയം ഉണ്ടാക്കിയത് ഭിന്നതയ്ക്കല്ലെന്നും പുതിയ സഹകകരണ നയം ഉടന്‍ കൊണ്ടുവരുമെന്നും പറഞ്ഞു. സഹകരണം സംസ്ഥാന വിഷയമോ കേന്ദ്ര വിഷയമോ എന്ന തർക്കത്തിനില്ലെന്നും സംസ്ഥാനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മന്ത്രാലയം രൂപവത്കരിച്ച ശേഷം ആദ്യമായി സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സഹകരണ മേഖലയിലെ മാതൃകകളാണ് ഊരാളുങ്കല്‍ സൊസൈറ്റിയും കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങളെ സഹായിക്കാനാണ് സഹകരണ മന്ത്രാലയം കേന്ദ്രം കൊണ്ടുവന്നത്. ആര്‍ക്കെങ്കിലും ആശങ്ക ഉണ്ടെങ്കില്‍ അത് വേണ്ട.  കർഷകരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അഞ്ച് ട്രില്ല്യൻ ഡോളർ ശക്തിയാകണമെന്നും സഹകരണസ്ഥാപനങ്ങൾ കാലത്തിനനുസരിച്ചു മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനാന്തര സഹകരണ സംഘങ്ങളെ നിയന്ത്രിക്കാന്‍ നിയമം വരും. സഹകരണ സംഘങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍ തടയുന്നതിന് നബാര്‍ഡുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ ഇതിനനുസരിച്ച് സഹകരണ നിയമത്തില്‍ മാറ്റം വരുത്തണം.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...