'കോണ്‍ഗ്രസ് അന്ന് എന്നെ തല്ലിച്ചതച്ചു, ജയിലിലെ ഭക്ഷണം ഞാനും കഴിച്ചിട്ടുണ്ട്; 7 ദിവസം തന്നെ ജയിലില്‍ തള്ളിയിട്ടുണ്ട് കോണ്‍ഗ്രസ് സര്‍ക്കാരെന്ന് അമിത് ഷാ

അസമില്‍ തന്റെ ജയില്‍ ജീവിതത്തെ കുറിച്ച് വാചാലനായി കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗം. അസമിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തനിക്ക് ജയിലില്‍ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നാണ് അമിത് ഷായുടെ വാക്കുകള്‍. 7 ദിവസം ജയിലില്‍ കിടന്ന കഥ പറഞ്ഞാണ് അസമില്‍ കേന്ദ്രആഭ്യന്തര മന്ത്രി ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ കാലത്തെ സുരക്ഷയെ കുറിച്ച് വാചാലനായത്.

അസമിലെ ഡെറാഗണിലെ ലചിത് ബര്‍ഫുക്കന്‍ പോലീസ് അക്കാദമി ഉദ്ഘാടനം ചെയ്യവെയാണ് തന്റെ 7 ദിവസത്തെ ജയില്‍ വാസത്തെ കുറിച്ച് ബിജെപി നേതാവ് അമിത് ഷാ ഓര്‍മ്മിച്ചെടുത്തത്. ഏഴ് ദിവസത്തെ ജയില്‍ വാസത്തില്‍ താന്‍ ജയില്‍ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. അസമിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ മര്‍ദ്ദിച്ച കാലത്ത് തങ്ങള്‍ അന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കിയ സമയത്തായിരുന്നുവെന്നും അമിത് ഷാ പറയുന്നു. ഹിതേശ്വര്‍ സൈകിയ ആയിരുന്നു അസം മുഖ്യമന്ത്രിയെന്നും അമിത് ഷാ പറഞ്ഞു. ഹിതേശ്വര്‍ സൈക്കിയ രണ്ടുതവണയാണ് അസം മുഖ്യമന്ത്രിയായിട്ടുള്ളത്, 1983-85, 1991-96 കാലത്താണ് ഹിതേശ്വര്‍ സൈക്കിയ മുഖ്യമന്ത്രിയായിരുന്നത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ ‘അസം കി ഗലിയാന്‍ സുനി ഹേ, ഇന്ദിരാഗാന്ധി ഖൂനി ഹേ’ എന്ന് ഞങ്ങള്‍ മുദ്രാവാക്യം വിളിക്കാറുണ്ടായിരുന്നു’. അസമിലെ തെരുവുകള്‍ കേള്‍ക്കുന്നുണ്ട്, ഇന്ദിര ഗാന്ധി കൊലയാളിയാണെന്നാണ് ആ മുദ്രാവാക്യത്തിന്റെ പരിഭാഷ.

അസമിലെ ഗോലാഘട്ട് ജില്ലയില്‍ ലച്ചിത് ബര്‍ഫുകന്റെ പേരിലുള്ള നവീകരിച്ച പോലീസ് അക്കാദമിയുടെ ആദ്യ ഘട്ടം ശനിയാഴ്ച അമിത് ഷാ ഉദ്ഘാടനം ചെയ്യവെയാണ് ജയില്‍ വാസത്തെ കുറിച്ച് പ്രസംഗിച്ചത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവരും ആഭ്യന്തരമന്ത്രിയോടൊപ്പം ഉദ്ഘാടനത്തിന് ഉണ്ടായിരുന്നു. മുഗള്‍ സാമ്രാജ്യത്തിനെതിരേ പോരാട്ടം നടത്തി വിജയിച്ച ധീര പോരാളിയാണ് ബര്‍ഫുക്കന്‍ എന്ന് അമിത് ഷാ ഓര്‍മ്മിപ്പിച്ചു. പോലീസ് അക്കാദമിക്ക് ഈ പേര് നല്‍കിയതിന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി നന്ദിയറിയിക്കുകയും ചെയ്തു. ബര്‍ഫുക്കന്റെ ജീവചരിത്രം അസമില്‍ മാത്രം ഒതുങ്ങിപ്പോകേണ്ടതല്ലെന്നും ഇപ്പോള്‍ 23 ഭാഷകളില്‍ പഠിപ്പിക്കുന്നുണ്ടെന്നും ഇത് വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. വരുന്ന അഞ്ച് വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് അക്കാഡമിയായി ബര്‍ഫുക്കാന്‍ അക്കാഡമി മാറുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല