ജനഗണമനയും വന്ദേമാതരവും ആലപിക്കുന്ന വേദിയില്‍ വന്ദേമാതരത്തിന് മുന്‍ഗണന വേണം; എഴുന്നേറ്റ് നില്‍ക്കണം, മൂന്ന് മിനിറ്റും 10 സെക്കന്റുമുള്ള പതിപ്പ് നിര്‍ബന്ധമാക്കി, ഔദ്യോഗിക പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തി ആഭ്യന്തരമന്ത്രാലയം

ദേശീയഗീതമായ വന്ദേമാതരത്തിന് പുതിയ ഔദ്യോഗിക പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകള്‍ ഉള്‍പ്പെട്ട മൂന്ന് മിനിറ്റും പത്ത് സെക്കന്റും ദൈര്‍ഘ്യമുള്ള പതിപ്പാണ് ഇനി മുതല്‍ ഔദ്യോഗിക ചടങ്ങുകളില്‍ ആലപിക്കേണ്ടത്. ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച് ആലപിക്കുന്ന അവസരങ്ങളില്‍ വന്ദേമാതരത്തിന് മുന്‍ഗണന നല്‍കണമെന്നും അത് ആദ്യം ആലപിക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. ഗീതം ആലപിക്കുമ്പോഴോ പ്ലേ ചെയ്യുമ്പോഴോ സദസ്സിലുള്ളവര്‍ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണം.

ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് വ്യക്തമായ നിയമങ്ങളും പ്രോട്ടോക്കോളുകളും നിലവിലുണ്ടായിരുന്നെങ്കിലും വന്ദേമാതരത്തിന് അത്തരത്തിലുള്ള ഔദ്യോഗിക നിബന്ധനകള്‍ ഉണ്ടായിരുന്നില്ല. ഇനിമുതല്‍ ദേശീയ പതാക ഉയര്‍ത്തുമ്പോഴും രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും സാന്നിധ്യമുള്ള ഔദ്യോഗിക ചടങ്ങുകളിലും അവരുടെ പ്രസംഗങ്ങള്‍ക്ക് മുന്‍പും ശേഷവും ഈ ഗീതം ആലപിക്കണമെന്ന് ജനുവരി 28-ന് പുറപ്പെടുവിച്ച 10 പേജുള്ള ഉത്തരവില്‍ അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

വാര്‍ത്താചിത്രങ്ങളിലോ ഡോക്യുമെന്ററികളിലോ സിനിമയുടെ ഭാഗമായി ഗീതം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല. ഇത് സിനിമയുടെ പ്രദര്‍ശനത്തെ തടസ്സപ്പെടുത്താതിരിക്കാനാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ബാന്റ് സെറ്റുകളുടെ അകമ്പടിയോടെ വന്ദേമാതരം അവതരിപ്പിക്കുന്ന അവസരങ്ങളില്‍ ഗീതം ആരംഭിക്കുന്നതിന് മുന്‍പായി ഏഴ് താളത്തിലുള്ള ഡ്രം റോള്‍ ഉണ്ടായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവില്‍ നിര്‍ദേശമുണ്ട്.

ചടങ്ങുകളെ ആഭ്യന്തര മന്ത്രാലയം മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സിവില്‍ ഇന്‍വെസ്റ്റിറ്റിയൂറുകള്‍, രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ഔദ്യോഗിക സന്ദര്‍ശനങ്ങള്‍, ദേശീയ പതാക പരേഡിനായി കൊണ്ടുവരുന്ന സമയം തുടങ്ങിയവയില്‍ ഗീതം കേള്‍പ്പിക്കണം. സാംസ്‌കാരിക പരിപാടികളിലും പതാക ഉയര്‍ത്തുന്ന ചടങ്ങുകളിലും ഗീതം കേള്‍പ്പിക്കുന്നതിനൊപ്പം സമൂഹാലാപനവും നടത്തണം. സ്‌കൂളുകളില്‍ രാവിലെ വന്ദേമാതരം ആലപിക്കണമെന്നും വിദ്യാര്‍ത്ഥികളില്‍ ദേശീയ പതാകയോടും ദേശീയഗീതത്തോടും ആദരവ് വളര്‍ത്താന്‍ സ്‌കൂള്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു.

1870കളിലെ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി സംസ്‌കൃതമിശ്രമായ ബംഗാളി ഭാഷയില്‍ രചിച്ച ഗീതമാണ് വന്ദേമാതരം. 1950-ല്‍ ഈ ഗാനത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ചു.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ