'ഭാര്യ ദിവസവും കുളിക്കുന്നില്ല'; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്

ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം തേടി ഭർത്താവ്​. ഉത്തർപ്രദേശിലെ അലിഗഡിൽ നിന്നാണ് ഈ വിചിത്രവാർത്ത. എന്നാൽ തനിക്ക് ഭർത്താവിനൊപ്പം തന്നെ ജീവിക്കണം എന്ന നിലപാടിലാണ് ഭാര്യ. ഭർത്താവ്​ മുത്തലാഖ്​ ചൊല്ലിയെന്നും തന്‍റെ വിവാഹബന്ധം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട്​ ഭാര്യ വനിത സംരക്ഷണ സമിതിയെ സമീപിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​.

​’ദിവസവും കുളിക്കുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടി ഭർത്താവ്​ വിവാഹമോചനം തേടിയതായി യുവതി രേഖാമൂലം പരാതി നൽകി. ഞങ്ങൾ ദമ്പതികളെയും അവരുടെ മാതാപിതാക്കളെയും കൗൺസലിങ്ങിന്​ വിധേയമാക്കി’ -വനിത സംരക്ഷണ സമിതി അംഗങ്ങളിലൊരാൾ പറഞ്ഞു.

ചന്ദൗസ്​ ഗ്രാമത്തിൽനിന്നുളള യുവാവ്​ രണ്ടുവർഷം മുമ്പാണ്​ ഖ്വാർസി സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്​. ഇരുവർക്കും ഒരു കുട്ടിയുമുണ്ട്​. ഭാര്യയുടെ പരാതിയിൽ വിളിപ്പിച്ചപ്പോഴും വിവാഹമോചനം വേണമെന്ന്​ ഭർത്താവ്​ ആവർത്തിച്ചതായി സമിതി അംഗങ്ങൾ പറയുന്നു. കൂടാതെ യുവതിയിൽനിന്ന്​ നിയമപരമായ വിവാഹമോചനം വേണമെന്ന്​ ആവശ്യപ്പെട്ട്​ പരാതി നൽകിയതായും അവർ പറഞ്ഞു.

ഭാര്യയോട്​ കുളിക്കാൻ ആവശ്യപ്പെടുന്നതോടെ ഇരുവരും തമ്മിൽ ദിവസവും വഴക്കുണ്ടാകാറുണ്ടെന്നും ഇത്​ സമാധാന അന്തരീക്ഷം തകർക്കുന്നുവെന്നും യുവാവി​ന്‍റെ പരാതിയിൽ പറയുന്നു. തുടർന്നാണ്​ ദമ്പതികളെയും ഇരുവരുടെയും മാതാപിതാക്കളെയും വനിത സംരക്ഷണ സമിതി കൗൺസലിങ്ങിന്​ വിധേയമാക്കിയത്​. ഭർത്താവിനൊപ്പം ജീവിക്കാനാണ്​ താൽപര്യമെന്ന്​ യുവതി അധികൃതരെ അറിയിച്ചു.

Latest Stories

20 ദിവസം നീളുന്ന ആക്ഷൻ ഷൂട്ട്, അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുളള സിനിമ, മോഹൻലാൽ ചിത്രത്തെ കുറിച്ച് അനൂപ് മേനോൻ

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞ് വീണു; തകർന്ന് വീണത് പതിനാലാം വാർഡ്

ഓമനപ്പുഴയിലെ കൊലപാതകം; യുവതിയുടെ അമ്മ കസ്റ്റഡിയില്‍, കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയം

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ

സിനിമയെ സിനിമയായി മാത്രം കാണണം, അനിമൽ നിങ്ങളെ ആരും നിർബന്ധിച്ച് കാണിച്ചില്ലല്ലോ, വിമർശനങ്ങളിൽ മറുപടിയുമായി രഷ്മിക

നടപടി മുന്നിൽ കാണുന്നു, യൂറോളജി വകുപ്പിന്റെ ചുമതല ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ; 'എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്'

മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത് അമ്മയുടെ കൺമുൻപിൽ; സഹികെട്ട് ചെയ്ത് പോയതാണെന്ന് കുറ്റസമ്മതം

ഭീകരാക്രമണങ്ങൾക്കിടെ ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയത് അൽ ഖ്വയ്ദ അനുബന്ധ സംഘടന? മാലി സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

'ഡോ. ഹാരിസിൻ്റെ പരസ്യപ്രതികരണം ചട്ടലംഘനം, പക്ഷേ നടപടി വേണ്ട'; സിസ്റ്റത്തിന് വീഴ്ച ഉണ്ടെന്ന് അന്വേഷണ സമിതി, പർച്ചേസുകൾ ലളിതമാക്കണമെന്ന് ശുപാർശ

സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിലെത്തും; വിഷയം സങ്കീർണമായ നിയമയുദ്ധത്തിലേക്ക്