ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എ.ബി.വി.പി പ്രതിഷേധം അക്രമാസക്തം; പൊലീസിനുനേരെ കല്ലേറ്

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിക്ക് പുറത്ത് എ.ബി.വി.പി നടത്തിയ പ്രതിഷേധത്തിനിടെ അക്രമമാസക്തമായി. മാര്‍ച്ച് യൂണിവേഴ്‌സിറ്റി ഗേറ്റിനു പുറത്ത് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ വിദ്യാര്‍ഥികള്‍ കല്ലെറിയുകയായിരുന്നു. എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ആക്രമിച്ചെവെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

തെക്കന്‍ കൊല്‍ക്കയിലെ ഗരിയാഹട്ട് മേഖലയില്‍ നിന്നാണ് എ.ബി.വി.പിയുടെ റാലി ആരംഭിച്ചത്. രണ്ടു കിലോമീറ്റര്‍ ഇപ്പുറമുള്ള ജോധ്പൂര്‍ പാര്‍ക്കില്‍ റാലിയെത്തിയതോടെ പൊലീസ് അവരെ ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിയുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

എ.ബി.വി.പി പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിക്കുള്ളിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും അധ്യാപകരും പ്രൊഫസര്‍മാരും യൂണിവേഴ്‌സിറ്റിയുടെ ഗേറ്റ് നമ്പര്‍ നാലിനുമുമ്പില്‍ കൂടിനിന്നിരുന്നു. വിദ്യാര്‍ഥികള്‍ എ.ബി.വി.പിക്കും ബി.ജെ.പിക്കുമെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

യൂണിവേഴ്‌സിറ്റിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തന്നെ വിദ്യാര്‍ഥികള്‍ ആക്രമിച്ചെന്ന ആരോപണവുമായി ബാബുല്‍ സുപ്രിയോ രംഗത്തെത്തുകയായിരുന്നു. അതേസമയം, ബാബുല്‍ സുപ്രിയോ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായ സംഘര്‍ഷം ബി.ജെ.പി സംഘപരിവാര്‍ സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നുമുള്ള ഗുരുതര ആരോപണവുമായി വിദ്യാര്‍ഥികള്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

Latest Stories

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ

ഭര്‍ത്താവിനെ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; യുവാവിന്റെ പരാതിയില്‍ ഭാര്യ അറസ്റ്റിലായി

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ

ആ സിനിമയ്ക്ക് ശേഷം ആളുകൾ എന്റെയടുത്ത് നിന്ന് മാജിക് പ്രതീക്ഷിക്കുകയാണ്, എനിക്ക് ആ കാര്യം ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല : ഫഹദ് ഫാസിൽ

ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി