കേരളത്തിലും ബംഗാളിലും ഭരണത്തുടർച്ച; പ്രവചനവുമായി എ.ബി.പി – സി വോട്ടർ സർവേ

കേരളത്തിൽ ഭരണത്തുടർച്ചയ്ക്ക് സാദ്ധ്യതയറിയിച്ച് എബിപി – സി വോട്ടർ സർവേ. എബിപി നെറ്റ്‌വർക്കും സി–വോട്ടറും ചേർന്നു നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ നിയമസഭയിലേക്ക് കേരളത്തിൽ എൽഡിഎഫിനും ബംഗാളിൽ തൃണമൂലിനും മുൻതൂക്കമെന്നാണ് വിലയിരുത്തൽ.

തമിഴ്നാട്ടിൽ യുപിഎ സഖ്യത്തിനും പുതുച്ചേരിയിലും അസമിലും എൻഡിഎയ്ക്കുമാണ് മേൽക്കൈ. ഒക്ടോബർ– ഡിസംബറിൽ 12 ആഴ്ചകളിലായായിരുന്നു സർവേ.

കേരളം: 6000 പേരാണ് സർവേയിൽ പങ്കെടുത്തത്. എൽഡിഎഫിന് 41.6% വോട്ട്, 81 –89 വരെ സീറ്റ്; യുഡിഎഫിന് 34.6% വോട്ട്, 49 – 57 സീറ്റ്, ബിജെപിക്ക് 15.3% വോട്ട്, 0–2 സീറ്റ്; മറ്റുള്ളവർക്ക് 8.5% വോട്ട്, 0–2 സീറ്റ്.

മുഖ്യമന്ത്രി സ്ഥാനത്തിനു യോജിച്ചത് പിണറായി വിജയനെന്ന് 46.7% പേർ, ഉമ്മൻചാണ്ടിയെന്ന് 22.3%, മൂന്നാമതുള്ളത് ആരോഗ്യ മന്ത്രി ശൈലജ  (6.3%).

ബംഗാൾ: തൃണമൂൽ – 43% വോട്ട്, 154–163 സീറ്റ്; ബിജെപി – 37.5% വോട്ട്, 98–106 സീറ്റ്; കോൺഗ്രസ്–ഇടത് കൂട്ടുകെട്ടിന് 11.8% വോട്ട്, 26–34 സീറ്റ്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമത ബാനർജിക്ക് 49%, ദിലീപ് ഘോഷ് – 19%, സൗരവ് ഗാംഗുലിക്ക് 13% എന്നിങ്ങനെ പിന്തുണ.

തമിഴ്നാട്: യുപിഎ – 41.1% വോട്ട്, 158 – 166 സീറ്റ്; എൻഡിഎ – 28.7% വോട്ട്, 60–68 സീറ്റ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് എം.കെ.സ്റ്റാലിനെന്ന് 36.4% പേരും ഇ.കെ. പളനിസ്വാമിയെന്ന് 25.5% പേരും.

പുതുച്ചേരി: എൻഡിഎ – 44.4% വോട്ട്, 14–18 സീറ്റ്; ഡിഎംകെ – കോൺഗ്രസ് – 42.6% വോട്ട്, 12 – 16 സീറ്റ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.നാരായണസാമിക്ക് 40% പിന്തുണ, എൻ.രംഗസ്വാമിക്ക് 35.9%.

അസം: എൻഡിഎ – 43.1% വോട്ട്, 73 – 81 സീറ്റ്, യുപിഎ–34.9% വോട്ട്, 36–44 സീറ്റ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് സർബാനന്ദ സൊനോവാൾ – 30%, ഹിമന്ത ബിശ്വ ശർമ – 21.6%, ഗൊഗോയ് – 18.8%.

Latest Stories

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി