മധ്യപ്രദേശിലും അക്കൗണ്ട് തുറന്ന് എ.എ.പി; രാജ്യത്ത് ഉടനീളമുള്ള ആളുകള്‍ തങ്ങളെ അംഗീകരിക്കുന്നെന്ന് കെജരിവാള്‍

മധ്യപ്രദേശിലും അക്കൗണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി. സിംഗ്രൗലി മുന്‍സിപല്‍ കോര്‍പറേഷനില്‍ മേയര്‍ സ്ഥാനത്തേയ്ക്കു നടന്ന തിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ഥി റാണി അഗര്‍വാളാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥിയും നിലവിലെ കോര്‍പറേഷന്‍ ചെയര്‍മാനുമായ ചന്ദ്രപ്രദാപ് വിശ്വക്രമയെ 9300 വോട്ടുകള്‍ക്കാണ് റാണി അഗര്‍വാള്‍ പരാജയപ്പെടുത്തിയത്.

റാണി അഗര്‍വാളിനെ എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ അഭിനന്ദിച്ചു. ‘രാജ്യത്തുടനീളമുള്ള ആളുകള്‍ ആം ആദ്മി പാര്‍ട്ടിയുടെ സത്യസന്ധമായ രാഷ്ട്രീയം അംഗീകരിക്കുന്നു’ എന്ന് കെജരിവാള്‍ ട്വീറ്റു ചെയ്തു.

11 മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് (ബുര്‍ഹാന്‍പുര്‍, ഖാണ്ഡ്വ,സാത്ന,സാഗര്‍, ഉജൈന്‍) ബിജെപിയും രണ്ടിടത്ത് (ഭോപാല്‍, ഇന്‍ഡോര്‍) കോണ്‍ഗ്രസും ഒരിടത്ത് എഎപിയുമാണ് വിജയിച്ചത്. മറ്റിടങ്ങളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല.

അതിനിടെ, മധ്യപ്രദേശിലെ റേവ മുന്‍സിപല്‍ കൗണ്‍സിലില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹരിനാരായണ്‍ ഗുപ്ത ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരഞ്ഞെടുപ്പു പരാജയം അറിഞ്ഞതിനു പിന്നാലെ ഹരിനാരായണനു ഹൃദയാഘാതം ഉണ്ടാകുകയായിരുന്നെന്നാണ് വിവരം.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ