ഇന്‍ഡിഗോ വിമാനത്തില്‍ വിതരണം ചെയ്ത സാന്റ്‌വിച്ചില്‍ പുഴു; മാപ്പ് പറഞ്ഞ് അധികൃതര്‍

ഇന്‍ഡിഗോ വിമാനത്തില്‍ വിതരണം ചെയ്ത സാന്റ്‌വിച്ചില്‍ പുഴുവിനെ കണ്ടെത്തി. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനക്കമ്പനി യാത്രക്കാര്‍ക്ക് നല്‍കിയ സാന്റ്‌വിച്ചിലാണ് പുഴുവിനെ കണ്ടെത്തിയത്. ഖുശ്ബു ഗുപ്ത എന്ന യാത്രക്കാരിയാണ് ആഹാരപദാര്‍ത്ഥത്തില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയത്.

ഖുശ്ബു ഗുപ്ത ഉടന്‍തന്നെ വിവരം ഫ്‌ലൈറ്റ് അറ്റന്റന്റുമായി പങ്കുവച്ചെങ്കിലും മറ്റ് യാത്രക്കാര്‍ക്ക് സാന്റ്‌വിച്ച് നല്‍കുന്നത് തുടര്‍ന്നതായും ആക്ഷേപമുണ്ട്. ഖുശ്ബു ഗുപ്ത ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവരം പുറംലോകം അറിയുന്നത്. ഒരു പബ്ലിക് ഹെല്‍ത്ത് പ്രൊഫഷണല്‍ എന്ന നിലയില്‍ താന്‍ വിവരം നല്‍കിയിട്ടും ഫ്‌ലൈറ്റ് അറ്റന്റന്റ് സാന്റ്‌വിച്ച് നല്‍കുന്നത് തുടര്‍ന്നതായും ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഇമെയില്‍ മുഖേന ഇന്‍ഡിഗോ അധികൃതര്‍ക്ക് ഉടന്‍ പരാതി നല്‍കുമെന്ന് ഖുശ്ബു വ്യക്തമാക്കി. തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ഒന്നും വേണ്ടെന്നും മറിച്ച് യാത്രക്കാരുടെ ആരോഗ്യവും സുരക്ഷിതത്വവും ആണ് മുന്‍ഗണനയെന്ന് കമ്പനി ഉറപ്പാക്കിയാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തിയ 6ഇ 6107 വിമാനത്തിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ യാത്രക്കാരിക്ക് നേരിട്ട ദുരനുഭവത്തില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ അധികൃതര്‍ രംഗത്തെത്തി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി