പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പിതാവിനെ വധശിക്ഷയ്ക്ക് വിധിച്ച് കോടതി

ചണ്ഡീഗഢില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിനെ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു. പ്രതി പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളമായി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. 2020ല്‍ ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പല്‍വാല്‍ വനിതാ പൊലീസ് സ്റ്റേഷനിലെത്തി പിതാവിനെതിരെ പരാതി നല്‍കി. മൂന്ന് വര്‍ഷമായി പിതാവ് തന്നെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും താന്‍ ഗര്‍ഭിണിയാണെന്നുമായിരുന്നു പരാതി. പൊലീസ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണി ആയിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.

ഇതേ തുടര്‍ന്ന് പൊലീസ് സംരക്ഷണയിലായിരുന്ന പെണ്‍കുട്ടി പിന്നീട് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം വന്നതോടെ പ്രതി പിതാവാണെന്ന് തെളിഞ്ഞു. ഡിഎന്‍എ ഫലം വന്നതിന് പിന്നാലെയാണ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇരയ്ക്ക് 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും, പ്രതിയില്‍ നിന്ന് 15,000 രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം