ഇന്ത്യയിൽ രണ്ടാം ഡോസ് വാക്സിനേഷനു ശേഷം 87,000 പേർക്ക് കോവിഡ്, 46 ശതമാനവും കേരളത്തിൽ

രണ്ടാമത്തെ ഡോസ് വാക്സിനേഷനു ശേഷം രാജ്യത്താകെ 87,000 ത്തിലധികം ആളുകൾക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 46 ശതമാനം കേസുകളും കേരളത്തിൽ നിന്നുള്ളവയാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ആദ്യ ഡോസ് കുത്തിവെയ്പ്പിന് ശേഷം കേരളം 80,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, രണ്ടാമത്തെ ഡോസിന് ശേഷം 40,000 പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തു.

ദിവസേനയുള്ള കേസുകളുടെ വർദ്ധനയ്ക്ക് സാക്ഷ്യം വഹിക്കുന്ന കേരളത്തിൽ വാക്‌സിനേഷന് ശേഷമുള്ള കോവിഡ് വർദ്ധിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ആശങ്കയായിരിക്കുകയാണ്.

വാക്‌സിനേഷന് ശേഷമുള്ള കോവിഡ് രോഗബാധയുടെ 200 സാമ്പിളുകളിൽ ജീനോം സീക്വൻസിംഗ് നടത്തിയെങ്കിലും കോവിഡ് വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.

വൈറസിന്റെ ഡെൽറ്റ വേരിയന്റ് പ്രബലമായിരുന്ന കോവിഡ് രണ്ടാമത്തെ തരംഗത്തിൽ കണ്ടത് പോലെ ഒരു മ്യൂട്ടേഷൻ എല്ലായ്പ്പോഴും രോഗബാധയുടെ പുതിയ തരംഗത്തെ നയിക്കുന്നു. രണ്ടാമത്തെ തരംഗം കുറയുന്നതിനാൽ, പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിനുള്ള സാദ്ധ്യതയെ കുറിച്ച് അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്.

100 ശതമാനം വാക്സിനേഷൻ നിരക്ക് ഉള്ള വയനാട്ടിൽ നിന്നും വാക്‌സിനേഷന് ശേഷമുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ ഇന്നലെ 21,427 കേസുകളും 179 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഈ സംസ്ഥാനങ്ങളിൽ ജീനോം സീക്വൻസിംഗ് നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ