രണ്ടു മണിക്കൂറിനുള്ളില്‍ ആറുപേരെ ക്രൂരമായ് കൊന്നു , മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍

രണ്ടു മണിക്കൂറിനുള്ളില്‍ ആറുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി പൊലീസ് പിടിയില്‍. ഹരിയാനയിലെ പല്‍വാല നഗരത്തിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ക്രൂരമായ കൊലപാതകങ്ങള്‍ ചെയ്തത് മുന്‍ സൈനിക ഉദ്യോഗസ്ഥനായ നരേഷ് ധന്‍കറാണെന്ന് പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകങ്ങള്‍ നടക്കുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ആറു കൊലപാതകങ്ങളും ചെയ്തത് ഇയാള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. നഗരത്തിലെ ആശുപത്രിയിലാണ് ആദ്യത്തെ കൊലപതകം നടക്കുന്നത്. ഇരുമ്പുവടികൊണ്ട് ഒരു സ്ത്രീയെ അടിച്ചുകൊല്ലുകയായിരുന്നു.ആശുപത്രിയിലെ സിസിടിവിയില്‍ ഒരാള്‍ ഇരുമ്പു വടിയുമായി പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനികനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ആദ്യത്തെ കൊലയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രതി റോഡില്‍ കണ്ട നാലുപേരെ കൂടെ നിഷ്ഠൂരം വധിക്കുകയായിരുന്നു. അവസാനമായി ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ പൊലീസ് കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2003ത്തില്‍ നിന്ന് സൈന്യത്തില്‍ നിന്ന് വിരമിച്ചതാണ് നരേഷ്. തുടര്‍ന്ന് കൃഷി വകുപ്പില്‍ എഡിഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Latest Stories

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി