കടുത്ത വരള്‍ച്ച: ബംഗളൂരുവില്‍ അഞ്ചുവര്‍ഷത്തേക്ക് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് വിലക്ക് വരുന്നു

കര്‍ണാടക സംസ്ഥാനം മുഴുവന്‍ കടുത്ത വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യം അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ ബംഗളൂരു നഗരത്തില്‍ അഞ്ചുവര്‍ഷത്തേയ്ക്ക് ഫ്‌ളാറ്റുകള്‍ അടക്കമുള്ള അപ്പാര്‍ട്ട്മെന്റുകളുടെയും നിര്‍മ്മാണത്തിന് നിരോധനം വരുന്നു. ഇത്തരം ഒരു ആലോചന സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും എന്നാല്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളോടും മറ്റും ചര്‍ച്ച നടത്തുമെന്നും ഉപ മുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു.

അഞ്ചു വര്‍ഷത്തേയ്ക്ക് കെട്ടിട നിര്‍മ്മാണ അനുമതിക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ്. കാരണം ഇപ്പോള്‍ നഗരത്തില്‍ ആയിരക്കണക്കിന് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് താമസക്കാര്‍ക്ക് കൈമാറുന്നത് കുടിവെള്ള സ്രോതസ് ഉറപ്പ് വരുത്താതെയാണ്. അതുകൊണ്ട് താമസക്കാര്‍ക്ക് ടാങ്ക് വെള്ളത്തെ ആശ്രയിക്കേണ്ടി വരികയാണ്. ജലക്ഷാമം കൂടുന്ന സാഹചര്യത്തില്‍ പ്രതിസന്ധി രൂക്ഷമാകും- ബംഗളൂരു നഗരവികസനത്തിന്റേയും കൂടി ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ തീരുമാനം കെട്ടിട നിര്‍മ്മാതാക്കളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ സമാന സാഹചര്യം അനുഭവിക്കുന്ന മറ്റൊരു മെട്രോ നഗരമാണ് ചെന്നൈ. ഏതാണ്ട് 200 ദിവസമായി മഴയില്ലാതിരുന്ന നഗരത്തില്‍ കുടിവെള്ളം കിട്ടാക്കനിയാണിപ്പോള്‍. കഴിഞ്ഞ ദിവസമാണ് ചെറിയൊരു മഴ ലഭിച്ചത്. ഒരു നിയന്ത്രണവുമില്ലാതെ മലകള്‍ ഇടിച്ചു നിരത്തിയതിനും വനങ്ങള്‍ കൈയേറി നശിപ്പിച്ചതിനും മറുവില നല്‍കുകയാണ് ഈ നഗരങ്ങളിപ്പോള്‍.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി